ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് ലഭിച്ച മുംബൈ ബൗളിംഗ് തെരഞ്ഞെടുത്തു.ആദ്യ മത്സരത്തില്‍ തോറ്റ മുംബൈക്ക് ഇന്നത്തെ മത്സരം വിജയിച്ചേ പറ്റു. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ വിവാദത്തിലായ ടീമിന് അതിനാല്‍ തന്നെ വിജയം അനിവാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ തെറ്റായ തീരുമാനങ്ങള്‍ ടീമിനെ പരാജയത്തിലേക്ക് നയിച്ചു എന്ന തരത്തിലാണ് ആരാധകര്‍ വിമര്‍ശനമുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവും പ്രതീക്ഷിക്കുന്നില്ല. ഹൈദരാബാദിനെ സംബന്ധിച്ച് അവര്‍ക്കും വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ട ഹൈദരാബാദും വിജയം പ്രതീക്ഷിച്ചാണ് ഇന്നിറങ്ങുന്നത്. അതിനാല്‍ തന്നെ പോരാട്ടം കനക്കുമെന്നുറപ്പാണ്.