ഐ.പി.എല്ലിന് ശ്രീശാന്തും..! ഇന്ത്യൻ പേസ് ചരിത്രം തിരുത്താൻ ശ്രീ വീണ്ടും ഐ.പി.എല്ലിലേയ്ക്ക്; അന്തിമ താര ലേലത്തിൽ ശ്രീയും ഇടം പിടിച്ചു

ന്യൂഡൽഹി: ഐപിഎൽ 2022 താരലേലത്തിനുള്ള അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. 1214-ലധികം താരങ്ങൾ പേര് രജിസ്റ്റർ ചെയ്തവരിൽ 590 പേരെയാണ് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
എസ് ശ്രീശാന്ത് ഉൾപ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Advertisements

ബെംഗളൂരുവിൽ ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം. രണ്ടു കോടി രൂപയാണ് ലേലത്തിൽ മാർക്വീ പട്ടികയിൽ ഇടംപിടിച്ച താരങ്ങളുടെ ഉയർന്ന അടിസ്ഥാന വില. നാല് ഇന്ത്യൻ താരങ്ങളടക്കം 10 പേരാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ശ്രേയസ് അയ്യർ, ആർ അശ്വിൻ, ക്വിന്റൺ ഡികോക്ക്, കാഗിസോ റബാഡ, ട്രെൻഡ് ബോൾട്ട് എന്നിവരാണ് മാർക്വീ താരങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

590 ക്രിക്കറ്റ് താരങ്ങളിൽ 228 പേർ ക്യാപ്ഡ് കളിക്കാരും 355 പേർ അൺക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിൽ ഇടം നേടി. ആകെ താരങ്ങളിൽ 370 പേരാണ് ഇന്ത്യയിൽ നിന്നുള്ളത്. 220 താരങ്ങൾ വിദേശികൾ.

കഴിഞ്ഞ തവണ പേര് റജിസ്റ്റർ ചെയ്തിട്ടും ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ, താരലേലത്തിൽ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക.

2013ലാണ് മലയാളി പേസർ എസ് ശ്രീശാന്ത് അവസാനമായി ഐപിഎൽ കളിച്ചത്. രാജസ്ഥാൻ റോയൽസായിരുന്നു ടീം. എന്നാൽ ആ സീസണിൽ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തിൽ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോൾ മലയാളി താരത്തിന്റെ പേര് വെട്ടുകയായിരുന്നു. 38കാരനായ ശ്രീശാന്തിനെ ലേലത്തിൽ ടീമുകൾ സ്വന്തമാക്കുമോ എന്ന് വ്യക്തമല്ല.

Hot Topics

Related Articles