കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വാർഡിനു സമീപത്ത് തീ പിടുത്തം; തീ പടർന്നത് സിഗരറ്റ് കുറ്റിയിൽ നിന്നെന്ന് സംശയം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിനു സമീപത്ത് തീ പിടുത്തം. ഇവിടെ കൂടിക്കിടന്ന ചപ്പു ചവറുകൾക്കാണ് തീ പിടിച്ചത്. ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് ആശുപത്രിയിലുണ്ടായിരുന്നവരാണ് വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചത്. ഇതേ തുടർന്ന്, അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി തീ കെടുത്തി.

Advertisements

Hot Topics

Related Articles