ഐപിഎസ് തലപ്പത്ത് അഴിച്ച് പണി : ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പോലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേർക്കാണ് മാറ്റം.കൊല്ലം റൂറല്‍ പോലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂററില്‍ നിന്ന് സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ മാറ്റി പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആർ. ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി. അരുള്‍ ആർ.ബി. കൃഷ്ണയെ പോലീസ് ബറ്റാലിയൻ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles