വൈക്കം :
ഐപ്സോ സംസ്ഥാന കൺവൻഷനും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെയും അവസാനവട്ട തയ്യാറെടുപ്പുകൾ വിലയിരുത്താനായി സംഘാടക സമിതിയുടെ യോഗം ഇണ്ടംതുരുത്തിമന ഹാളിൽ ചേർന്നു.രാഷ്ട്രീയ പാർട്ടികളുടെയും വിവിധ ബഹുജന സംഘടനകളുടേയും അഭിവാദ്യബോർഡുകൾ വൈക്കം മണ്ഡലത്തിലാകെ സ്ഥാപിച്ചു.സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തവ്യക്തികൾക്കും സംഘടനകൾക്കും സംഘാടക കമ്മറ്റിയുടെ കത്തുകൾ നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവർ യോഗത്തിൽ എത്തിച്ചേരും.സംസ്ഥാനത്തെ പതിനാലുജില്ലകളിൽ നിന്നും ഐപ്സോ നേതാക്കൾ രാവിലെ തന്നെ വൈക്കത്ത് എത്തിച്ചേരും.വിദ്യാർത്ഥി യുവജന മഹിളാസംഘടനകളും യോഗത്തിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സിപിഎം ജനറൽ സെക്രട്ടറിയായതിനുശേഷം ആദ്യമായി വൈക്കത്ത്
പി കൃഷ്ണപിള്ളയുടെ ജന്മനാട്ടിൽ എത്തുന്ന എം.എ.ബേബിക്ക് ഊഷ്മളമായ വരവേൽപ്പ് സംഘാടക കമ്മറ്റി നൽകുന്നതാണ്.സംഘാടക സമിതി പ്രസിഡൻറ് കെ.ശെൽവരാജിൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഐപ് സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. ബി. ബിനു ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.ചന്ദ്രബാബു എടാടൻ ടി.എൻ രമേശൻ അഡ്വ.കെ രഞ്ജിത്ത് സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി.ബാബുരാജ് സാബു പി മണലോടി മുൻ എം എൽ എ കെ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.