കണ്ണൂര്‍ : ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടുത്ത വയറുവേദനയെ തുടർന്നാണ് ഉളിക്കൽ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണ്. പെൺകുട്ടി അവിവാഹിതയാണ്. മൊഴി എടുത്ത ശേഷമായിരിക്കും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു.
Advertisements