ഇറുമ്പയം എസ് എൻ ഡിപിശാഖയുടെ സുവർണ്ണജൂബിലിയും; മഹാകവി കുമാരനാശാന്റെ 150-)0ജന്മദിനാഘോഷവും നടന്നു

ഇറുമ്പയം :എസ് എൻ ഡിപിശാഖയുടെ സുവർണ്ണജൂബിലിയും മഹാകവി കുമാരനാശാന്റെ 150-)0ജന്മദിനാഘോഷവും നടന്നു.
വൈക്കത്തിന്റെ ചരിത്ര മണ്ണിലൂടെ വഴി നടക്കുന്നതിന് വേണ്ടി പിന്നാക്കക്കാർക്ക് വേണ്ടി സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയ ടി കെ മാധവനും കൂട്ടർക്കും ഏറ്റ കിരാത മർദ്ധനമാണ് ഇന്നത്തെ നമ്മുടെ തലമുറയുടെ നല്ല നടപ്പിന് വഴിയൊരുക്കിയതെന്നുള്ള കാര്യം പുതുതലമുറ വിസ്മരിച്ചു കൂടായെന്ന് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്‌ പറഞ്ഞു.

Advertisements

കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള 1801 – നമ്പർ ഇറുമ്പയം ശാഖ യോഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ അടിയിലും ചവിട്ടിലും അവരുടെ കണ്ണുകളിൽ നിന്ന് ഉദിർന്ന് വീണ രക്തതുള്ളികളിൽ നിന്നാണ് നമ്മുടെ സമുദായത്തിന്റെ പിറവിയും ശക്തിയും എന്നുള്ളത് പുതുതലമുറ തിരിച്ചറിയണം. സ്വന്തം ജീവൻ കൊടുത്ത് സമുദായത്തെ വളർത്തിയ പൂർവ്വസൂരികളോടുള്ള ഒരിക്കലും നിലക്കാത്ത നന്ദിയാണ് ഇന്നത്തെ സമുദായ പ്രവർത്തനമെന്ന് പുതുതലമുറ മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.എസ് ഡി സുരേഷ്ബാബുമുഖ്യപ്രഭാഷണവും ശാഖയിൽ സ്ഥാപിച്ച സിസിടിവി യുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രാജപ്പൻ മുൻ കാല ഭാരവാഹികളെ ആദരിച്ചു.

ആഘോഷങ്ങളോട് അനുബന്ധിച്ചു നൂറുകണക്കിന്അംഗങ്ങൾ പങ്കെടുത്ത വരണ്ണാഭമായ ഘോഷ യാത്രയിൽ അമ്മങ്കുടം, തെയ്യം, നിഛല ദൃശ്യങ്ങൾ, താള മേള വാദ്യഘോഷങ്ങൾ എന്നിവർയുംഉണ്ടായിരുന്നു.

യോഗത്തിൽശാഖാ പ്രസിഡന്റ്‌ പി എം. അനിൽകുമാർ സ്വാഗതം ആശംസിച്ചു. വൈസപ്രസിഡന്റ് കെ എസ് സുഗുണൻ മുണ്ടാന, ശാഖ സെക്രട്ടറി കെ എം സോമൻ,വനിതാ സംഘംഭാരവാഹികളായ ജയ അനിൽ, ധന്യാ പുരുഷോത്തമൻ,ബീന പ്രകാശ്, അഭിലാഷ് രാമൻകുട്ടി,രാജപ്പൻ തൊട്ടുവാ, പ്രകാശൻ കുന്നുവേലിച്ചിറ, പി എസ് മണി, ബിജു ടി ആർ, കെ ആർ അനിൽകുമാർ, ബിജു ലക്ഷ്മണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.