പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനം; പള്ളിക്കുള്ളില്‍ കടന്നത് രണ്ട് ചാവേറുകള്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. പള്ളിക്കുള്ളില്‍ രണ്ടു ചാവേറുകളാണു കടന്നുകൂടിയതെന്ന് പെഷാവര്‍ എസ്എസ്പി ഹാരൂണ്‍ റഷീദ് ഖാന്‍ പറഞ്ഞു.

Advertisements

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ് സ്ഫോടനം നടന്ന ഖ്വിസ ഖ്വാനി മേഖലയിലുള്ള ജാമിയ മുസ്ലീം പള്ളി. മാര്‍ക്കറ്റ് പ്രദേശമായതിനാല്‍ പ്രദേശത്ത് എപ്പോഴും വലിയ ആള്‍ക്കൂട്ടമാണുള്ളത്. രണ്ട് ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു.പള്ളിക്ക് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികള്‍ അകത്തേക്ക് കടന്നത്. തൊട്ടുപിന്നാലെ ഉഗ്രസ്ഫോടനമുണ്ടാവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുന്നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമാണ്.ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനം നടന്ന ജാമിയ മുസ്‌ലിം പള്ളി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ്. മാര്‍ക്കറ്റ് പ്രദേശമായതിനാല്‍ വലിയ ആള്‍ക്കൂട്ടമുള്ള സ്ഥലമാണിത്. മരണസംഖ്യ ഉയരാനാണു സാധ്യതയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles