ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ഇനി യുഎഇയിലും

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഷാര്‍ജയിലെ സക്സ്സസ് പോയിന്റ് കോളേജിലാണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ നാളെ (ജൂലൈ 3) നടക്കുന്ന ചടങ്ങില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും.

Advertisements

സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റിയുമായി (എസ് ക്യു എ) സഹകരിച്ച് നല്‍കുന്ന ഈ പ്രോഗ്രാമുകള്‍ക്ക് യുകെയിലെ പ്രമുഖ സര്‍വകലാശാലകളുടെ അംഗീകാരമുണ്ട്. യുകെയിലെ ബിരുദം ഉയര്‍ന്ന ഫീസ് നിരക്ക് കാരണം പലര്‍ക്കും അപ്രാപ്യമാണ്. എന്നാല്‍ സക്സ്സസ് പോയിന്റ് കോളേജിലെ ഐഎസ് ഡിസി പ്രോഗ്രാമുകളുടെ സവിശേഷത ആദ്യ രണ്ട് വര്‍ഷവും യുഎഇ കാമ്പസില്‍ തന്നെ പഠിക്കാമെന്നതാണ്. തുടര്‍ന്ന് മൂന്നാം വര്‍ഷം മാത്രം യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ പഠിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിലൂടെ ഫീസിനത്തില്‍ 60% ലാഭിക്കാനാകുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുകെയിലെ ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ട് വര്‍ഷം കൂടി പോസ്റ്റ് സ്റ്റഡി വര്‍ക് വിസ വഴി അവിടെ തുടരാമെന്നിരിക്കെ അവിടുത്തെ കമ്പനികളില്‍ ജോലി നേടാനും അതിലൂടെ പിആര്‍ കരസ്ഥമാക്കാനും സാധിക്കുമെന്ന് ഐഎസ് ഡിസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തെരേസ ജേക്കബ്‌സ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐഎസ് ഡിസിയുടെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സക്സ്സസ് പോയിന്റ് കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഫിനാസ് അഹമ്മദ് അറിയിച്ചു.

Hot Topics

Related Articles