ലാഹോർ : പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് നിന്ന് കാനഡയിലേക്ക് പറന്ന പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കാണാനില്ല. ഫെബ്രുവരി 26ന് യാത്ര തിരിച്ച വിമാനത്തിലെ എയര്‍ഹോസ്റ്റസ് മറിയം റാസയെയാണ് കാനഡയിലെ ടൊറന്റോയിലെ ഒരു ഹോട്ടല്‍മുറിയില്‍ നിന്ന് കാണാതായിരിക്കുന്നത്. തൊട്ടടുത്ത ദിവസം കാനഡയില്‍ നിന്ന് കറാച്ചിയിലേക്ക് തിരിച്ചു പറക്കുന്ന വിമാനത്തിലെ ഡ്യൂട്ടിക്ക് മറിയം എത്താതായതോടെയാണ് അധികൃതര്‍ മറിയയെ കാണാനില്ലെന്ന വിവരം അറിയുന്നത്.
ഉടനെ ഇവര്‍ താമസിച്ചിരുന്ന ടൊറന്റോയിലെ ഹോട്ടലിലേക്ക് എത്തിയ സംഘം ഇവര്‍ താമസിച്ച മുറി പരിശോധിച്ചു. തന്റെ യൂണിഫോം മുറിയില്‍ അഴിച്ച് വച്ച ശേഷം ഒരു കുറിപ്പും എഴുതി വച്ചിരുന്നു മറിയം. നന്ദി പിഐഎ എന്നായിരുന്നു കുറിപ്പിലെ വാചകം. യഥാര്‍ത്ഥത്തില്‍ ഇത് പാകിസ്ഥാന്റെ ദേശീയ വിമാന കമ്ബനി കഴിഞ്ഞ കുറച്ച് കാലമായി നേരിടുന്ന ഒരു വെല്ലുവിളിയാണ്. പാകിസ്ഥാനില്‍ നിന്ന് കാനഡയിലേക്ക് പറക്കുന്ന സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാര്‍ തിരികെ രാജ്യത്തേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നതാണ് അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം ഇത് രണ്ടാമത്തെ എയര്‍ഹോസ്റ്റസാണ് സമാനമായ നടപടി സ്വീകരിക്കുന്നത്. 2024 ജനുവരിയില്‍ പിഐഎ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ഫൈസ മുഖ്താര്‍ കാനഡയില്‍ കാണാതായതിന് ഒരു മാസത്തിന് ശേഷമാണ് മറിയത്തിന്റെ തിരോധാനം. കാനഡയില്‍ ഇറങ്ങി ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ഫൈസ മുഖ്താറിനെ പിന്നീട് കാണാതാകുകയായിരുന്നു. കാനഡയിലേക്കുള്ള വിമാനം ക്രൂയിങ്ങിന് ശേഷം പാകിസ്ഥാന് ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ അപ്രത്യക്ഷമാകുന്ന പ്രവണത 2019 ല്‍ ആരംഭിച്ചുതാണ്. അടുത്തിടെ ഇത്തരത്തില്‍ കാണാതാകുന്നവരുടെ എണ്ണം ഉയര്‍ന്നുവന്നതായി ഏവിയേഷന്‍ ന്യൂസ് വെബ്സൈറ്റ് സിമ്ബിള് ഫ്ളൈയിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ ഏഴ് പേരെയാണ് കാണാതായത്. കാണാതാകുന്ന പലരേയും പിന്നീട് കണ്ടെത്തുന്നുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും ജന്മദേശമായ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നതാണ് വസ്തുത. രാജ്യം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് ഇതിന് കാരണം.