ഇസ്രയേല്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം;ആക്രമണം നടത്തിയത് പുതിയ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തി ഹൂത്തി സൈനിക വക്താവ്

സന: അറബിക്കടലില്‍ ഇസ്രയേല്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യെമനിലെ ഹൂത്തികള്‍.അറബിക്കടലില്‍ ഇസ്രയേല്‍ കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരിയ പറഞ്ഞു.ലക്ഷ്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും യഹ്യ സരിയ കൂട്ടിച്ചേർത്തു. പുതിയ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് കപ്പലിനെതിരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

Hot Topics

Related Articles