ഇസ്രയേല്‍ വ്യോമാക്രമണം ; ഗാസയിൽ മരണം  31 ആയി

ഗാസ : ഇസ്രയേല്‍ സൈന്യവും ഗാസയിലെ സായുധ ഗ്രൂപ്പുകളും തമ്മില്‍ ചൊവ്വാഴ്ച മുതല്‍ തുടരുന്ന വ്യോമാക്രമണങ്ങള്‍ക്കിടെ മരിച്ച പലസ്തീനികളുടെ എണ്ണം 31 ആയി.ഇസ്ലാമിക് ജിഹാദടക്കമുള്ള സായുധ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുറമേ സാധാരണക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisements

അതിനിടെ, ഗാസ മുനമ്പില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റ് മദ്ധ്യ ഇസ്രയേലിലെ റെഹൊവൊട്ട് നഗരത്തില്‍ പതിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജെറുസലേമിന് സമീപവും ഇന്നലെ ഗാസയില്‍ നിന്നുള്ള റോക്കറ്റ് പതിച്ചു. 2021 മേയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ജെറുസലേമിന്റെ സമീപ പ്രദേശത്ത് മിസൈല്‍ പതിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇസ്രയേലിനും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിനുമിടയില്‍ വെടിനിറുത്തല്‍ ലക്ഷ്യമിട്ട് ഈജിപ്റ്റ് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യു.എസും യൂറോപ്യന്‍ യൂണിയനും ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇരു വിഭാഗവും തമ്മില്‍ ഇത്രയധികം തീവ്രതയിലുള്ള പോരാട്ടമുണ്ടാകുന്നത്. അന്ന് ഗാസയില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Hot Topics

Related Articles