ഇസ്രയേൽ ഇറാനെതിരെ തിരിച്ചടിച്ചത് ഈച്ച പോലും അറിയാതെ ! കബളിപ്പിച്ചത് വ്യോമ പ്രതിരോധ സംവിധാനത്തെ 

ടെഹ്‌റാൻ: കഴിഞ്ഞാഴ്ച ഇസ്രയേല്‍ ഇറാന് തിരിച്ചടി നല്‍കിയത് ഒരു ഈച്ച പോലും അറിയാതെ. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചാണ് ഇസ്രയേല്‍ വ്യോമസേന ഡ്രോണുകളും മിസൈലുകളും ഇസ്ഫഹൻ പ്രവിശ്യ ലാക്കാക്കി തൊടുത്തുവിട്ടത്. ഇറാന്റെ ആണവ കേന്ദ്രവും, മിസൈല്‍ വേധ സംവിധാനവും ഒക്കെ ക്രമീകരിച്ചിരിക്കുന്ന സ്ഥലമാണ് ഇസ്ഫഹൻ.

Advertisements

ആക്രമണം നടത്തിയതായി ഇസ്രയേലോ, ആക്രമണം നടന്നതായി ഇറാനോ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. ഇസ്രയേല്‍ വ്യോമസേന യുദ്ധവിമാനത്തില്‍ നിന്നാണ് ഡ്രോണുകളും, മിസൈലുകളും തൊടുത്തുവിട്ടതെന്നാണ് റിപ്പോർട്ടുകള്‍. ഇസ്രയേല്‍ ആക്രമിച്ച പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ബിബിസിയും, ദി ന്യൂയോർക്ക് ടൈംസും വിശലകനം ചെയ്ത് റിപ്പോർട്ട് ചെയ്തു. ഇസ്ഫഹൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്ക് കിഴക്കായി റഷ്യൻ നിർമ്മിത എസ് 300 ഭൂതല-വ്യോമ ബാലിസ്റ്റിക് മിസൈല്‍ വേധ സംവിധാനം ഏപ്രില്‍ 15 ലെ ഉപഗ്രഹ ചിത്രത്തില്‍ കാണാം. എന്നാല്‍, ഏപ്രില്‍ 19 ലെ ഗൂഗിള്‍ ഏർത്ത് ചിത്രത്തില്‍ സ്ഥലം ശൂന്യമാണ്. എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. ആക്രമണം നടന്ന സ്ഥലത്തിന്റെ വടക്കുഭാഗത്തായാണ് നതാൻസിലെ ആണവ കേന്ദ്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം റഡാറുകള്‍, മിസൈല്‍ വിക്ഷേപണികള്‍ എന്നിവയടക്കം നിരവധി ഉപകരണങ്ങള്‍ അടങ്ങുന്നതാണെന്ന് ബിബിസി വിശകലനത്തില്‍ പറയുന്നു. ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കണ്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ വ്യോമമേഖലയില്‍ ഒന്നും പ്രവേശിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് രണ്ട് ഉന്നത ഇറാൻ അധികൃതരെ ഉദ്ധരിച്ച്‌ ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയില്ലെന്നും മിസൈല്‍ ആക്രമണം നടന്നിട്ടില്ലെന്നുമാണ് ഇറാൻ സർക്കാരിനെ അനുകൂലിക്കുന്ന ഐആർഎഎയുടെ റിപ്പോർട്ട്. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ബിബിസിയും, ദി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നത്, ഇസ്ഫഹനിലെ വ്യോമ പ്രതിരോധ സംവിധാനത്തിന് കാര്യമായ തകരാർ സംഭവിച്ചെന്നാണ്.

ഹമാസിന്റെ മിസൈലുകളെ ചെറുക്കാൻ ഇസ്രയേല്‍ സജ്ജീകരിച്ചിട്ടുള്ള അയണ്‍ഡോം പോലൊന്ന് ഇറാനും ഉണ്ട്. മിസൈല്‍വേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫൻഡേഴ്സ് വെലായത് 1400 എന്നാണ്. ക്രൂയിസ് മിസൈലുകളെ നേരിടാനാണ് പ്രധാനമായും പുതിയ സംവിധാനം വികസിപ്പിച്ചത്. ഒറ്റത്തവണ 12 മിസൈല്‍ വേധ റോക്കറ്റുകള്‍ വിക്ഷേപിക്കാം. റഷ്യയുടെ എസ് 300 മിസൈല്‍ സംവിധാനവുമായി സാമ്യമുള്ള ബവാർ 373 ഇടയ്ക്ക് റഷ്യ വികസിപ്പിച്ചെടുത്തിരുന്നു. ഇറാനില്‍ എവിടെയെല്ലാം ഇത് ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമല്ല

ബിബിസി റിപ്പോർട്ട് പ്രകാരം, എസ് 300 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ റഡാറുകള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്നു. എന്നാല്‍, മിസൈല്‍ വിക്ഷേപണികള്‍ക്ക് സാരമായ കേടുപാടുണ്ടായില്ല. മിസൈലിനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത് റഡാറാണ്. അതുകൊണ്ട് തന്നെ ഇറാന്റെ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന ഘടകത്തിലാണ് തകരാർ സംഭവിച്ചത്. ഇറാൻ ഭരണകൂടത്തിന്റെ വിമർശകരായ വാർത്താ ഏജൻസി ഇറാൻ ഇന്റർനാഷണലും ഇതു ശരി വയ്ക്കുന്നു. ‘ ഭുതല-വ്യോമ മിസൈലുകളുടെ ദിശ നിർണയിക്കുന്ന റഡാർ ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്നിട്ടുണ്ട്’-വാർത്താ ഏജൻസി പറഞ്ഞു.

ഇസ്രയേല്‍ ആക്രമണം ഉണ്ടാക്കിയ നഷ്ടത്തിന്റെ തോത് വ്യക്തമല്ല. എന്തുതരം ആയുധങ്ങളാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല. എന്നിരുന്നാലും, ഇറാന്റെ പ്രതിരോധ സംവിധാനത്തെ വളരെ രഹസ്യമായി ഭേദിക്കാൻ തങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ഇസ്രയേല്‍ നല്‍കിയതെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈലോ, വിമാനമോ, ജോർദ്ദാന്റെ വ്യോമമേഖലയില്‍ പ്രവേശിക്കുകയും ചെയ്തിട്ടില്ല.

വർഷങ്ങളുടെ ചർച്ചകള്‍ക്ക് ശേഷമാണ് ഇറാന് എസ്-300 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം 2016 ല്‍ പൂർത്തിയാക്കിയത്. റഷ്യൻ നടപടിയില്‍ ഇസ്രയേല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് റഷ്യ കരാർ അവസാനിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.