കടുപ്പിച്ച് ഇസ്രയേൽ; ഹമാസിന്റെ വേരറുക്കുക തന്നെ ലക്ഷ്യം; ഖാൻ യൂനിസിന്റെ കശാപ്പുകാരൻ ഇനിയില്ലെന്ന് സന്ദേശം

ജറുസലേം: ഹമാസിന്റെ വേരറക്കുകയെന്ന ഇസ്രയേൽ ലക്ഷ്യത്തിൽ നിർണായകമാണ് സിൻവാർ വധം. ഇസ്രയേൽ വധിക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് നേതാക്കളിൽ ബാക്കിയുണ്ടായിരുന്ന ഏക വ്യക്തി. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ സൂത്രധാരന്മാരിലെ പ്രധാനി.

Advertisements

സായുധ പോരാട്ടത്തിലൂടെ പല്‌സതീൻ രാഷ്ട്രം സൃഷ്ടിക്കുകയെന്ന ഏക ലക്ഷ്യവുമായാണ് സിൻവാർ മുന്നോട്ട് പോയത്. പതിനായിരക്കണക്കിന് പലസ്തീനികളെ കൊലപ്പെടുത്തി ഇസ്രയേൽ യുദ്ധം മുന്നോട്ട് പോകുമ്പോഴും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ യഹിയ സിൻവാർ പശ്ചാത്തപിച്ചിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. സഖ്യകക്ഷിയായി നിലനിന്നിരുന്ന ഹിസ്ബുള്ളയ്‌ക്കെതിരേ ഇസ്രയേൽ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴും സിൻവാർ കുലുങ്ങിയിരുന്നില്ല. ഇപ്പോഴിതാ, ലെബനനിലെ ഹിസ്ബുള്ളതലവൻ ഹസൻ നസ്രള്ളയെ വധിച്ച് ആഴ്ചകൾക്കകമാണ് യഹ്യ സിൻവാറിനേയും ഇസ്രയേൽ കൊലപ്പെടുത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് സൂചന. ഡി.എൻ.എ. പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ട മൂന്ന് ഹമാസുകാരിൽ ഒരാൾ സിൻവാറാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. 250-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ കണക്ക് പ്രകാരം പതിറ്റാണ്ടുകൾക്ക് ശേഷം ഇത്രയധികം ജൂതന്മാർ കൊല്ലപ്പെടുന്നത് ആദ്യമാണ്.

ഹമാസ് രാഷ്ട്രീയകാര്യനേതാവ് ഇസ്മയിൽ ഹനിയെ, സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ തലവൻ മുഹമ്മദ് ദെയ്ഫ്, ഉന്നത കമാൻഡർ മർവാൻ ഈസ എന്നിവരെ യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ വധിച്ചിരുന്നു. ഹമാസ് കീഴടങ്ങിയാൽ സിൻവാറിനെ ഗാസവിടാൻ അനുവദിക്കാമെന്ന് ഇസ്രയേൽ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

ജൂലായിൽ ഇറാനിൽ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേൽ വധിച്ചതോടെയാണ് ഗാസയിൽ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവാർ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റിൽ ചുമതലയേറ്റെടുത്തു. 2017 മുതൽ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു.

1962-ൽ ഖാൻ യൂനിസിലെ പലസ്തീൻ അഭയാർഥിക്യാമ്ബിലാണ് സിൻവാറിന്റെ ജനനം. 1980-കളുടെ അവസാനത്തിൽ പിടിയിലായപ്പോൾ ഇസ്രയേലുമായി സഹകരിച്ചതിന് 12 പേരെ താൻ കൊലപ്പെടുത്തിയതായി സിൻവാർ സമ്മതിച്ചിരുന്നു. ഇതോടെയാണ്, ‘ഖാൻ യൂനസിന്റെ കശാപ്പുകാരൻ’ എന്ന പേര് യഹ്യ സിൻവാറിന് വീഴുന്നത്.

രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുൾപ്പെടെ വിവിധകേസുകളിലായി നാലുജീവപര്യന്തം സിൻവാറിന് ഇസ്രയേൽ വിധിച്ചിരുന്നു. പിന്നീട് 22 വർഷത്തെ ജയിൽവാസത്തിനുശേഷം 2016-ൽ നടന്ന തടവുകാരുടെ കൈമാറ്റത്തിനിടെ ഇസ്രയേൽ സിൻവാറിനെ മോചിപ്പിച്ചു.

2021-ലുണ്ടായ വധശ്രമം സിൻവാർ അതിജീവിച്ചു. 2015-ലാണ് സിൻവാറിനെ യു.എസ്. ഭീകരനായി പ്രഖ്യാപിച്ചത്. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെപേരിൽ മേയിൽ അന്താരാഷ്ട്രനീതിന്യായക്കോടതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഹനിയെക്കുമൊപ്പം സിൻവാറിനെതിരേയും അറസ്റ്റുവാറന്റിറക്കിയിരുന്നു.

Hot Topics

Related Articles