ടെഅവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുമായി ഭാരതത്തിന്റെ ആറാമത്തെ വിമാനവും പുറപ്പെട്ടു. ഇസ്രായേല്‍ വിടാൻ ആഗ്രഹിക്കുന്ന രണ്ട് നേപ്പാള്‍ പൗരന്മാരും നാല് ശിശുക്കളും ഉള്‍പ്പെടെയുള്ള 143 പേരുമായാണ് ‘ഓപ്പറേഷൻ അജയ്’ന്റെ ഭാഗമായുള്ള വിമാനം ഞായറാഴ്ച ഉച്ചയോടെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഒക്ടോബര്‍ 7-ന് ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാര്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷൻ അജയ് ആംഭിച്ചത്. ഒക്ടോബര്‍ 12-ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായുള്ള ആറാമത്തെ വിമാനമാണ് ഇന്ന് പുറപ്പെട്ടത്.ഇതുവരെ, ടെല്‍ അവീവില്‍ നിന്നുള്ള അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങളിലായി കുട്ടികളടക്കം 1,200 ഓളം യാത്രക്കാരെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 4,400 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ പറയുന്ന കണക്കനുസരിച്ച് കുറഞ്ഞത് 1,400 ഇസ്രായേലികളും വിദേശ പൗരന്മാരും ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.