ശ്രീഹരിക്കോട്ട: സ്പേസ് ഡോക്കിംഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം. പേസർ, ടാർജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളും കൂടിച്ചേരും. ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിംഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. പിഎസ്എല്‍വി-സി60 റോക്കറ്റില്‍ നിന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും ഇസ്രൊയുടെ ആനിമേഷന്‍ വീഡിയോയില്‍ (ഡോക്കിംഗ്) വീഡിയോയില്‍ കാണാം. ബഹിരാകാശ കുതകികളെ ത്രില്ലടിപ്പിക്കുന്ന ആനിമേഷന്‍ വീഡിയോ അനുഭവമാണിത്.