ടെൽ അവീവ്: യെമനില്‍നിന്ന് മധ്യ ഇസ്രായേല്‍ ലക്ഷ്യമാക്കി ഭൂതല മിസൈല്‍ തൊടുത്തുവിട്ട് ഹൂതികള്‍. മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ച് പാതൈ മോദിഇൻ റെയില്‍വേ സ്റ്റേഷന്റെ ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി റിപ്പോർട്ടുണ്ട്.അതേസമയം, ജനവാസമില്ലാത്ത സ്ഥലത്താണ് മിസൈല്‍ പതിച്ചതെന്നും അതിനാല്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേലി സൈന്യം പറയുന്നു.
മിസൈല്‍ വരുന്നതിന് മുമ്ബായി തെല്‍ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകള്‍ മുഴങ്ങുകയുണ്ടായി. ഇതിനെ തുടർന്ന് ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഏകദേശം 23,65,000 പേർ ഇത്തരത്തില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപായ ശബ്ദം കേട്ട് ഓടിരക്ഷപ്പെടുന്നതിനിടെ ഒമ്ബത് പേർക്ക് ചെറിയ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിയാണ് ഇസ്രായേലിനകത്ത് മിസൈല്‍ പതിച്ചത്. വരും ദിവസങ്ങളിലും വലിയ ആക്രമണങ്ങള്‍ക്കാണ് ഹൂതികള്‍ തയാറെടുക്കുന്നതെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ഹൂതികള്‍ തെല്‍ അവീവ് ലക്ഷ്യമാക്കി ഡ്രോണുകള്‍ തൊടുത്തുവിട്ടിരുന്നു. ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.