ഗംഗാവലി പുഴയിൽ തിരച്ചിൽ തുടങ്ങി; അർജുനെ തേടി ഈശ്വർ മാൽപെ വീണ്ടും ആഴങ്ങളിലേക്ക് ​

അങ്കോല: ഷിരൂർ മണ്ണിടിച്ചിലിൽ‌ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി തിരച്ചിൽ നടത്താൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിലേക്ക് ഇറങ്ങി. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് മാൽപ്പെക്ക് അനുമതി ലഭിച്ചിരിക്കുന്നത്. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ തുടരാൻ തീരുമാനമായത്. 

Advertisements

രാവിലെ തന്നെ ഈശ്വര്‍ മാല്‍പ്പെ സ്ഥലത്തെത്തിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. എന്നാല്‍, ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ കാര്യങ്ങള്‍ വൈകുന്നേരം വരെ നീളുകയായിരുന്നു. കാർവാർ എംഎൽഎ സതീഷ് സെയിലും സ്ഥലത്തുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് കാര്യങ്ങൾ മുന്നോട്ടുനീങ്ങിയത്. നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തിരച്ചിലിൽ പങ്കെടുക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ടായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയും അനുകൂലമാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇനി വിശദമായ പരിശോധന. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. 

ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ ഇന്നലെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഇന്നലെ പറഞ്ഞത്.

Hot Topics

Related Articles