ഇതര സംസ്ഥാന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കും; വനിത കമ്മിഷൻ

നെടുങ്കണ്ടം:ഇതര സംസ്ഥാനത്തുനിന്നും എത്തുന്നസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന വനിത കമ്മീഷൻ. പൂപ്പാറയിൽ ഇതര സംസ്ഥാന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇടപെടൽ. ഇടുക്കിയിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിവരങ്ങൾ കൈമാറാത്ത തൊഴിലുടമകൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിൽ ഒടുവിലത്തേതാണ് പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായ സംഭവം. ഇത് ഗൗരവമായാണ്
വനിത കമ്മീഷൻ കാണുന്നതെന്നും ഇടുക്കിയുടെ ചുമതല കൂടി വഹിക്കുന്ന ഷാഹിദ കമാൽ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് ഷാഹിദ കമാൽ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles