ഇത്തിത്താനം ഇളങ്കാവിലമ്മ ഭക്തജനസംഘത്തിൽ സെപ്റ്റംബർ 14 ബുധനാഴ്ച ആനയൂട്ട്; 25 ലധികം ഗജവീരന്മാർ പങ്കെടുക്കും

ചിങ്ങവനം: ഇത്തിത്താനം ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട് നടത്തും. സെപ്റ്റംബർ 14 ബുധനാഴ്ചയാണ്ക്ഷേ ത്രത്തിൽ ആനയൂട്ട് നടത്തുക. 13 ഗജവീരന്മാർ അടക്കം പരിപാടികളിൽ പങ്കെടുക്കും. വാഴപ്പള്ളി മഹാദേവൻ, ഭാരത് വിനോദ്, കുന്നത്തൂർ രാമു, വലിയവീട്ടിൽ ഗണപതി, ഭാരത് വിശ്വനാഥൻ, മുണ്ടക്കൽ ശിവനന്ദൻ, ചെമ്മരപ്പള്ളി മാണിക്യം, പുതുപ്പള്ളി അർജുനൻ, ചൂരൂർമഠം രാജശേഖരൻ, പെരിങ്ങേലിപ്പുറം അപ്പു, തോട്ടയ്ക്കാട് രാജശേഖരൻ, ചാന്നാനിക്കാട് ഷീല, ഓതറ ശ്രീപാർവതി എന്നീ ആനകൾ ആനയൂട്ടിന് പങ്കെടുക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമവും, പ്രത്യക്ഷ ഗണപതിഹോമവും, ആനയൂട്ടും, ആദരിക്കലും നടക്കും.

Advertisements

രാവിലെ 5.30 ന് നിർമ്മാല്യദർശനം, അഭിഷേകം, ഗോളകചാർത്തി വിശേഷാൽ പൂജകൾ, പുരാണപാരായണം. തുടർന്നു ക്ഷേത്രത്തിൽ 108 നാളികേരങ്ങളുമായുള്ള അഷ്ടദ്രവ്യഗണപതിഹോമത്തിന് ക്ഷേത്രം തന്ത്രി സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്നു രാവിലെ എട്ടിന് പ്രത്യക്ഷ ഗണപതിപൂജ. രാവിലെ ഒൻപതിന് നടക്കുന്ന ആനയൂട്ടും ആദരിക്കലും സിനിമാ താരം കിച്ചു ടെല്ലസ് ഉദ്ഘാടനം ചെയ്യും. ഇളങ്കാവ് ദേവസ്വം പ്രസിഡന്റ് കെ.ജി രാജ്‌മോഹൻ അധ്യക്ഷത വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂര്യകാലടിമന സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. 40 വർഷമായി ഗജപരിപാലന രംഗത്ത് സ്തുത്യർഹ സേവനം നൽകി വരുന്ന മണിയപ്പൻ ഇത്തിത്താനം, വി.നടേശൻ എന്നിവരെ ആദരിക്കും. എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മധു, ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സംഘടനാ സെക്രട്ടറി രവീന്ദ്രൻ നായർ എന്നിവർ ഉപഹാരം സമർപ്പിക്കും.

രാവിലെ 10 ന് ആനയൂട്ടിൽ 25 ലധികം കൊമ്പന്മാർ പങ്കെടുക്കും. തുടർന്നു ക്ഷേത്രത്തിൽ ക്ഷേത്രകലാപീഠം വേണുഗോപാലും സംഘവും പഞ്ചവാദ്യം നടത്തും. രാവിലെ 11 ന് കലശപൂജ, അന്നദാനം. വൈകിട്ട് ആറിനു സഹസസ്രദീപം തെളിയിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.