ചോദ്യം ജോണ്‍ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവച്ചാല്‍ മതി : ജബല്‍പൂരില്‍ വൈദികർ നേരെയുള്ള ആക്രമണം : മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി സുരേഷ് ഗോപി

കൊച്ചി : ജബല്‍പൂരില്‍ വൈദികർ അടക്കം ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.സൂക്ഷിച്ച്‌ സംസാരിക്കണമെന്നും ചോദ്യം ജോണ്‍ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവച്ചാല്‍ മതിയെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. ഏതാണ് ചാനലെന്ന് ചോദിച്ചശേഷം മറുപടി പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്.

Advertisements

വഖഫ് കിരാതം ഭാരതത്തില്‍ അവസാനിപ്പിച്ചുവെന്ന് പറഞ്ഞ സുരേഷ്‌ഗോപി മുനമ്ബത്തും അത് ഗുണപ്പെടുമെന്നും പറഞ്ഞു. ക്രിസ്ത്യൻ സമൂഹം ബില്ലിനായി അണിനിരന്നതിന്റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ, രാജ്യസഭയില്‍ വഖഫ് ബില്‍ ചർച്ചയ്‌ക്കിടെ സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും ഏറ്റുമുട്ടിയിരുന്നു. എമ്ബുരാൻ വിഷയം ബ്രിട്ടാസ് എടുത്തിട്ടതും തൃശൂരില്‍ വോട്ടർമാർക്ക് തെറ്റുപറ്റിയെന്നു പറഞ്ഞതുമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ടി.പി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകള്‍ റീസ്ക്രീനിംഗ് ചെയ്‌തിട്ട് എമ്ബുരാനെ കുറിച്ച്‌ വിലപിക്കാനായിരുന്നു സുരേഷ്‌ഗോപിയുടെ ഉപദേശം.

‘ബി.ജെ.പി വിഷം വമിപ്പിക്കുകയാണ്. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവർക്ക് ജാതി മത ഭേദമില്ലാതെ ഏവരും ഭക്ഷണവും സൗകര്യവും ഒരുക്കുന്നു. അതാണ് കേരളത്തിന്റെ സംസ്‌കാരം. ക്രിസ്ത്യാനികളുടെ പേരില്‍ ചിലർ മുതലക്കണ്ണീരൊഴുക്കുന്നു. എമ്ബുരാനിലെ മുന്നയെ ബി.ജെ.പി ബെഞ്ചുകളില്‍ കാണാം. മുന്നയെ കേരളം തിരിച്ചറിയും. നേമത്തെ അക്കൗണ്ട് പൂട്ടിയതു പോലെ മറ്റൊരു അക്കൗണ്ടും പൂട്ടിക്കും. മുനമ്ബത്തെ ഒരാള്‍ക്ക് പോലും വീടു നഷ്‌ടപ്പെടില്ല. എല്‍.ഡി.എഫ് സർക്കാർ നല്‍കുന്ന ഉറപ്പാണ്’ എന്നാണ് ബ്രിട്ടാസ് പറഞ്ഞത്. .

മുനമ്ബത്ത് 600ല്‍പ്പരം കുടുംബങ്ങളെ ചതിയില്‍പ്പെടുത്തിയിരിക്കുകയാണെന്ന് സുരേഷ് ഗോപി ആരോപിച്ചു. 800ലേറെ പേരെ സി.പി.എം കൊന്നൊടുക്കിയെന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു.

Hot Topics

Related Articles