തൃശ്ശൂര്‍ : പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി.പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, സ്ഥലത്ത് നവ കേരള സദസ് സംഘടിപ്പിക്കാന്‍ ആവില്ലെന്ന് വാക്കാല്‍ പരാമര്‍ശിച്ചു. ഇതോടെ ആവശ്യമെങ്കില്‍ വേദി മാറ്റാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടറുടെ വാദം കോടതി മുഖവിലക്കെടുത്തില്ല. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച കോടതി, എന്തിനാണ് പൊതുപരിപാടികള്‍ക്ക് പാര്‍ക്ക് വിട്ട് നല്‍കിയതെന്നും ഡയറക്ടറോട് ചോദിച്ചു. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശബ്ദ നിയന്ത്രണമുണ്ടെന്നായിരുന്നു പാര്‍ക്ക് ഡയറക്ടര്‍ കീര്‍ത്തി ഐ.എഫ്.എസിന്റെ മറുപടി. ഇതോടെയാണ് കോടതി അനുവദിക്കില്ലെങ്കില്‍ വേദി മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.