കൊച്ചി : നല്ല ചികിത്സ കിട്ടുക എന്നത് ഓരോ പൗരന്റെയും മൗലീകമായ അവകാശമാണ്, എന്നാൽ അത് ദന്ത മേഖലയിൽ ആകുമ്പോൾ രോഗിയുടെ കീശയുടെ വലിപ്പ വ്യത്യാസം അനുസരിച് ആയിരിക്കും ചികിത്സയുടെ ഗുണ നിലവാരം.
ഈ ഒരു അവസരത്തിൽ ജാഗ്രത ന്യൂസ് നടത്തിയ അന്വേഷണത്തിൽ ലാണ്, കേരളം ഏറ്റവും വലിയ ചികിത്സാ തട്ടിപ്പിന് സാക്ഷി ആകേണ്ടി വരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാഗ്രത ന്യൂസ് അന്വേഷണത്തിൽ ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ
ദന്ത രോഗികൾ പലരും ഡെന്റൽ ക്ലിനിക്കുകളിൽ അറിയാതെ പഠന വസ്തു ആകുന്നു !
നിങ്ങൾ ഏതെങ്കിലും ഡന്റൽ ക്ലിനിക്കുകളിൽ ചികിത്സക്കായി പോകുമ്പോൾ അവിടെ നിങ്ങളുടെ വായിൽ ചികിത്സ ചെയ്യാനായി നിങ്ങൾക്ക് കാണേണ്ട ഡോക്ടറോ, സ്പെഷ്യലിറ്റി ഡോക്ടറോ അല്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ ചികിത്സ ചെയ്യുന്നുണ്ടെങ്കിൽ അത് സംശയ ദൃഷ്ടിയോടെ നോക്കേണ്ടതാണ്.
അത് ആരാണ്, എന്തിനാണ് എന്നു ചോദിക്കാനുള്ള അവകാശം രോഗിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്.
ഡെന്റൽ കൌൺസിൽ അംഗീകാരം ഉള്ള ഡെന്റൽ കോളേജിനോട് ചേർന്നുള്ള ഡെന്റൽ ക്ലിനിക്കുകളിൽ അല്ലാതെ രോഗികളെ പഠനാവശ്യത്തിന് ഉപയോഗിക്കുന്നത് ICMR ന്റെ നീയമം അനുസരിച്ചു പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഞങ്ങളുടെ അന്വേഷണത്തിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ ഇടപ്പള്ളി, കളമശ്ശേരി, മലപ്പുറം ജില്ലയിലെ പുളിക്കൽ, മഞ്ചേരി അരീക്കോട്,കണ്ണൂർ ജില്ലയിലെ ഇരിട്ടി,ആലപ്പുഴ ജില്ലയിലെ വെണ്മണി എന്നീ സ്ഥലങ്ങളിലെ ഏതാനും ദന്ത ഡോക്ടർ മാർആണ് അധികവും സ്വന്തം ക്ലിനിക്കുകളിൽ ജൂനിയർ ഡോക്ടർ മാരുടെ കയ്യിൽ നിന്നും ഭീമമായ തുക ഫീസ് ഇനത്തിൽ വാങ്ങി രോഗികളിൽ അനധികൃതമായി ചികിത്സ ചെയ്യാൻ ആയി അനുവദിക്കുന്നത്.
അക്കാദമി എന്ന വിളിപേരിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ കൊടുത്താണ് ഇത്തരം പ്രവർത്തികൾ ഇവർ ചെയ്യുന്നത്.
ഇവരിൽ ഭൂരിഭാഗം ഡോക്ടർ മാരും, കൊടുക്കുന്നതും, വാങ്ങുന്നതുമായ തുകകൾ യാതൊരു വിധ രേഖകളുമില്ലാതെ നികുതി വെട്ടിച്ചു കൈപ്പറ്റുകയാണ്.
സൗജന്യ മായി ചികിത്സ നൽകുമെന്ന വാഗ്ദാന ത്തോടെ ദന്ത മേഖലയിൽ പ്രവർത്തിക്കുന്ന അക്കാദമി ലോഭികൾ പാവപ്പെട്ട രോഗികളെ സമീപിക്കുന്നു എന്നിട്ടു അവരെ രോഗികളെ പോലും പഠിക്കുന്ന കാലത്തു മര്യാദക്ക് ചികിത്സ ചെയ്യുകയോ കാണാതെയോ വന്ന യുവ ഡോക്ടർ മാർക്ക് പരീക്ഷണ വസ്തുവായി നൽകുന്നു. അതും അവരുടെ അറിവോ സമ്മതമോ കൂടാതെ. തങ്ങൾ ചതിക്കപെടുക ആണെന്ന് മനസിലാക്കിയിട്ടു കൂടെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് പല രോഗികൾക്കും.
കാരണം ഇതൊക്കെ നടത്തുന്നത് ദന്തൽ മേഖലയെ നിയന്ത്രിക്കുന്നവർ തന്നെയാണ് എന്നതാണ് അതിലേറെ ആശ്ചര്യ പെടുത്തുന്ന വസ്തുത.ജാഗ്രത ന്യൂസ് നടത്തിയ രഹസ്യ അന്വേഷണമായ “Experiments in Dental Practice ” (EDP) ലാണ് ഇത്രേം വിവരങ്ങൾ മറ നീക്കി പുറത്തു വന്നത്.