ന്യൂസ് ഡെസ്ക് : വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ഫോണുകളിലേക്ക് കയറിക്കൂടി തട്ടിപ്പ് നടത്തുന്ന പുതിയ വൈറസുകളുമായി ഹാക്കർമാർ. മാരക വൈറസുകള്‍ പല രൂപത്തില്‍ നമ്മുടെ ഫോണിലേക്ക് ഇവര്‍ കടത്തിവിടാന്‍ ശ്രമിക്കുന്നുണ്ട്. അത്തരമൊരു വൈറസാണ് സോവ . ഈ പുതിയ വൈറസിനെ കുറിച്ച് താക്കീത് നല്‍കുകയാണ് ഇപ്പോൾ വിദഗ്ധര്‍മാർ .
എസ്ബിഐ, പിഎന്‍ബി, കാനറ ബാങ്ക് ഉപഭോക്താക്കളോട് സോവ മാല്‍വെയറിനെതിരെ കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ‘നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ കവര്‍ന്നെടുക്കാന്‍ മാല്‍വെയറുകളെ അനുവദിക്കരുത്. വിശ്വസ്തമായ ഇടങ്ങളില്‍ നിന്ന് മാത്രം വിശ്വസ്തമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.’- എസ്ബിഐ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്താണ് സോവ വൈറസ് ?
എസ്ബിഐ നല്‍കുന്ന വിവരം പ്രകാരം ഒരു ട്രോജന്‍ മാല്‍വെയറാണ് സോവ. വ്യാജ ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ മാല്‍വെയര്‍ ഫോണില്‍ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു.
എങ്ങനെയാണ് സോവ ഫോണില്‍ നുഴഞ്ഞുകയറുന്നത് ?
മറ്റ് മാല്‍വെയറുകളുടെ അതേ മോഡലിലാണ് സോവയുടേയും പ്രവര്‍ത്തന രീതി. വ്യാജ ടെക്സ്റ്റ് മെസേജുകള്‍ക്കൊപ്പമുള്ള ലിങ്കിലാണ് അപകടം പതിയിരിക്കുന്നത്. ഈ ലിങ്കില്‍ നാം ക്ലിക്ക് ചെയ്യുന്നതോടെ സോവ നമ്മുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ആകുന്നു. പിന്നീട് ഹാക്കര്‍മാര്‍ക്ക് നമ്മുടെ ഫോണിലെ ആപ്പുകളെ കുറിച്ചുള്ള വിവരം കൈമാറുകയും നമ്മുടെ ഫോണ്‍ അവ നിയന്ത്രിക്കുകയും ചെയ്യുന്നു.
മാല്‍വെയര്‍ ഫോണില്‍ വന്നാല്‍ അത് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് അപകടം വിളിച്ചുവരുത്താതിരിക്കുക.