കോട്ടയം : കേരള സംസ്ഥാനം കൊണ്ടുവരുന്ന വനം വന്യജീവി നിയമഭേദഗതി ബിൽ കേരളത്തിലെ കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണെന്നും നിയമസഭയിൽ രണ്ടു മുന്നണികളും സംയുക്തമായി ഈ ബില്ലിനെ പിന്തുണയ്ക്കുമ്പോൾ വസ്‌തുതകൾ മറച്ചുവെക്കുകയും കഴിഞ്ഞ കാലങ്ങളിൽ കർഷകരോട് കാട്ടിയ ദ്രോഹ നിലപാടുകളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണെന്നും ഇന്ന് കോട്ടയത്ത് പാർട്ടി ഓഫീസിൽ ചേർന്ന കർഷക മോർച്ച മേഖലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രേമേയത്തിൽ ആരോപിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണം കഴിഞ്ഞ 10 വർഷമായി ഉണ്ടായിട്ടുള്ള ഒന്നല്ല. കേരളത്തിലെ രണ്ടു മുന്നണികൾക്കും വലിയ സ്വാധീനമുള്ള ഗവൺമെന്റും എട്ടോളം കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായ കാലഘട്ടത്തിൽ പോലും നടപ്പിലാക്കാൻ ശ്രമിക്കാത്ത ഭേദഗതികളുമായാണ് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. ഇത് കർഷകരോടുള്ള ആത്മാർത്ഥതയല്ല മറിച്ച് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രം മാത്രമാണ്.1972 പാസാക്കിയ വനം വന്യജീവി സംരക്ഷണ നിയമത്തെ ആണ് ഭേദഗതി വരുത്തിയിരിക്കുന്നത് എന്ന് പറയുന്നത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പുറത്ത് കളക്‌ടർമാർക്ക് വലിയ മൃഗങ്ങളെ വെടിവെച്ച് കൊല്ലുന്നതിനുള്ള അവകാശം കൊടുക്കുന്നതാണ് പുതിയ നിയമം എന്നാണ് പറയുന്നത്.നിലവിലെ നിയമം ഇതിന് പര്യാപ്തമാണ് എന്നതാണ് വസ്തുത. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാതെ നിത്യേനെയെന്നോണം വന്യജീവികളുടെ ആക്രമണം നേരിടുന്ന ജനങ്ങളെ കബളിപ്പിക്കാൻ ഉദ്യേശിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ബില്ല് കൊണ്ടുവന്നിരിക്കുന്നത്.കേരളത്തിൽ ദിനം പ്രതി വന്യജീവികളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ജനങ്ങൾ മരണപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് വർഷങ്ങളായി തുടരുകയാണ്.വാസ്‌തവത്തിൽ ഈ വിഷയം കേന്ദ്ര വനംവകുപ്പ് മന്ത്രിയുടെയും പാർലമെൻ്റിൻ്റെയും ശ്രദ്ധയിൽ പെടുത്തിയപ്പോൾ ലഭിച്ച മറുപടി മനുഷ്യജീവന് ഹാനികരമായതും കൃഷിക്ക് നാശനഷ്ടം വരുത്തുന്നതുമായ ഷെഡ്യൂൾ 1, 2 വിഭാഗത്തിൽ പെട്ട വന്യജീവികളെ സാഹചര്യം അനുസരിച്ച് വേട്ടയാടാൻ അതായത് കൊല്ലാനോ അവയെ പിടികൂടാനോ ഉള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(i)എ പ്രകാരവും സെക്‌ഷൻ 11(i)ബി പ്രകാരവും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് ഉണ്ട് എന്നുള്ളതാണ്.ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചു കൊണ്ട് പാർലമെന്റിൽ 2024 സെപ്റ്റംബർ 2 നും, 2025 ഏപ്രിൽ 8 നും കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. മാത്രവുമല്ല 2025 മാർച്ച് 12 ആം തീയതി ലോക്‌സഭയിലെ ശൂന്യവേളയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം എന്ന ആവശ്യത്തിന് മറുപടി ആയിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.ഇത് രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ വന്യജീവി വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വനംമന്ത്രാലയം രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര വനംമന്ത്രാലയം സംസ്ഥാന ഗവൺമെന്റിന് നൽകിയിട്ടുള്ള കത്തിൽ കൃത്യമായി സെക്ഷൻ 11(i) a,11(1)b പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനോ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, മനുഷ്യജീവനോ സ്വത്തുക്കൾക്കോ ഭീക്ഷണിയാകാന്ന വന്യമൃഗങ്ങളെ കൊലാൻ അനുമതി നൽകണമെന്ന്കാണിച്ചിട്ടുണ്ട്.ഈ കത്ത് 2025 ഏപ്രിൽ 3ന് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സംസ്ഥാന ഗവർമെന്റിനെ അയച്ചിട്ടുള്ളതുമാണ്.ഇത്രയും വ്യക്തമായ ഉത്തരവ് നിലനിൽക്കേ ഇപ്പോൾ വീണ്ടും വന്യജീവികളെ വെടിവയ്ക്കാൻ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കബളിപ്പിക്കാനാണ്. തന്നെയുമല്ല, കേരളത്തിൽ ലൈസെൻസ് ഉള്ള നാനൂറ്റി അൻപതോളം ഷൂട്ടർമാർ മാത്രമാണ് നിലവിൽ ഉള്ളത്. അവർക്കു ആവശ്യമായ പരിരക്ഷണമോ സാമ്പത്തിക സഹായയാമോ നൽകാൻ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാർ ആകുന്നില്ല.ആയിരത്തോളം പേർ ലൈസെൻസ് എടുക്കാൻ തയ്യാർ ആയി നിൽക്കുമ്പോൾ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാർ ആകുന്നില്ല എന്നും കേരളത്തിലെ നെൽ കർഷകരോട് കഴിഞ്ഞ കുറേക്കാലമായി ഗവൺമെന്റ്കൾ കാട്ടിയിട്ടുള്ള നിഷേധാത്മക നിലപാട് തന്നെയാണ് ഈ വിഷയത്തിലും പ്രതിഫലിക്കുന്നത് എന്നും കർഷക മോർച്ച പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.