കോട്ടയം : അക്ഷരനഗരിയെ ക്രിക്കറ്റ് ആവേശത്തിലാറാടിക്കാന്‍. ജാഗ്രത ടീമെത്തുന്നു. ജാഗ്രത ന്യൂസ് ലൈവിന്റെ നേതൃത്വത്തില്‍ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗ് ഏപ്രില്‍ 20, 21 തീയതികളില്‍ നടക്കും. സോഫ്റ്റ് ബോളില്‍ സംഘടിപ്പിക്കുന്ന ലീഗില്‍ 12 ഫ്രാഞ്ചൈസികളെയാണ് ക്ഷണിക്കുന്നത്. 7500 ആണ് ഫ്രാഞ്ചൈസ് രജിസ്ട്രേഷന് ഫീസ്. 12 ഓള് കേരള ഐക്കണ്‍ പ്ലയര്‍ , 12 ഓള് കോട്ടയം ഐക്കണ്‍ പ്ലയര്‍ എന്നിവരെ ടീമില്‍ ഉള്പ്പെുത്താം.കോട്ടയത്തു നന്നുമുള്ള 120 പ്ലയേഴ്സിന് ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാം.
200 രൂപയാണ് പ്ലയര്‍ രജിസ്ട്രേഷന് ഈടാക്കുന്നത്. വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 50000, 30000, 11000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍.ലീഗിലെ ബെസ്റ്റ് ബാറ്റര്‍ ,ലീഗിലെ ബെസ്റ്റ ബൗളര്‍, കളിയിലെ പ്രധാന താരം, ലീഗിലെ പ്രധാന താരം എന്നിങ്ങനെ വ്യക്തിഗത സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിനെത്തുന്ന കളിക്കാര്‍ക്ക് ഭക്ഷണം മാനേജ്മെന്റ് നല്‍കുന്നതാണ്. മത്സരങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ യൂ ട്യൂബിലും ഫെയ്സ് ബുക്കിലും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075322817 , 7034567802 എന്നീ നമ്പുകളില്‍ ബന്ധപ്പെടുക.