ജവഹർ ബാല മഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും, ബ്ലോക്ക് ചെയർമാന്മാരുടെയും യോഗം ചേർന്നു

ഫോട്ടോ ക്യാപ്ഷൻ :
ജവഹർ ബാല മഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും,ബ്ലോക്ക് ചെയർമാന്മാരുടെയും യോഗം സീനിയർ സംസ്ഥാന കോർഡിനേറ്റർ അഡ്വ. പി ആർ ജോയി ഉത്ഘാടനം ചെയ്യുന്നു.

Advertisements

കോട്ടയം: കുട്ടികളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനും ബാല പീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണം ജാവഹർ ബാല മഞ്ച് സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി ആർ ജോയി ആവശ്യപ്പെട്ടു. ജാവഹർ ബാല മഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും,ബ്ലോക്ക് ചെയര്മാന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു. വീടുകളിലും,വിദ്യാലയങ്ങളിലും,പൊതു ഇടങ്ങളിലും ,മറ്റും നടക്കുന്ന ബാല പീഡനങ്ങൾ തടയാൻ അടിയന്തിര നിയമ നടപടികൾ വേണം എന്ന് യോഗം ആവശ്യപ്പെട്ടു. ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന എക്സിക്കൂട്ടിവ് കമ്മറ്റി മെമ്പർ അഞ്ചു എസ് തുണ്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി.

ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ,മുഹമ്മദ് സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്, അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് ചെയർമാന്മാരായ കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, കുട്ടി കൂട്ടം ജില്ലാ സെക്രട്ടറി ജോയൽ ജോൺസ്, മുഹമ്മദ് യുസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles