എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ടീന ദാബി. 2015-ലെ യുപിഎസ്സി പരീക്ഷയില്‍ ഒന്നാമതായിരുന്നു ഈ ഭോപ്പാലുകാരി ആദ്യം വാര്‍ത്തകളില്‍ ഇടംനേടിയത്. 2022-ല്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ കളക്ടറായി എത്തിയതോടെ ചരിത്രത്തിന്റെ ഭാഗമായി മാറി. ജയ്സാല്‍മീറില്‍ കളക്ടറായി എത്തുന്ന ആദ്യ വനിതാ ഐഎഎസുകാരി എന്ന ചരിത്രമാണ് ടീനയുടെ പേരിനൊപ്പം ചേര്‍ന്നത്.
ഐഎഎസ് ഓഫീസറായിരുന്ന പ്രദീപ് ഗവാണ്ഡേയുമായുള്ള വിവാഹവും ടീനയെ സോഷ്യല്‍ മീഡിയ ആഘോഷിക്കാൻ കാരണമായി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് കാരണം. ഇതിന് മറുപടിയുമായി ടീന തന്നെ രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള പൊരുത്തമാണ് പ്രധാനമെന്നും തങ്ങള്‍ ഏറെ സ്നേഹിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്യുന്നുണ്ടെന്നും ടീന മറുപടി നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ടീന. പ്രസവാവധി എടുക്കുന്നതിന് മുന്നോടിയായി മനോഹരമായ ഒരു കുറിപ്പ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ജയ്സാല്‍മീര്‍ എനിക്ക് ഒരുപാട് അറിവുകള്‍ നല്കി. ആ നിധിയുമായാണ് ഞാൻ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇവിടേയുള്ള എല്ലാവരേയും ഒരുപാട് മിസ് ചെയ്യും.’ ജയ്സാല്‍മീറില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം ടീന ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
ജയ്സാല്‍മീര്‍ കളക്ടറായിരിക്കേ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ടീന കുറിപ്പില്‍ പറയുന്നുണ്ട്. സ്വച്ച് ജയ്സാല്‍മീര്‍ കാംപെയ്ന്റെ വിജയം, ജയ്സാല്‍മീര്‍ ശക്തി പ്രൊജക്ട്, നീതി ആയോഗിന്റെ ആസ്പിറേഷണല് ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഇന്ത്യയില്‍ രണ്ടാം റാങ്ക്, ഇന്റര്‍നാഷണല്‍ ഡെസേര്‍ട്ട് ഫെസ്റ്റിവലിന്റെ വിജയം എന്നീ നേട്ടങ്ങളാണ് അവര്‍ പോസ്റ്റില്‍ പങ്കുവെയ്ക്കുന്നത്.