കോട്ടയം: സംസ്ഥാന ജീവനക്കാർക്ക് താല്പര്യം ഇല്ലാത്ത ജീവാനന്ദം പദ്ധതി സാലറി ചലഞ്ചിന്റെ പുതിയ മാതൃകയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി പി ബോബിൻ അഭിപ്രായപ്പെട്ടു. ജീവാനന്ദം പദ്ധതിക്കെതിരെ കേരള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചും പ്രതിഷേധയോഗവും കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി പി ബോബിൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് സതീഷ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ് ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷീജ ബീവി, കണ്ണൻ ആൻഡ്രൂസ്, കെ സി ആർ തമ്പി, ടി കെ അജയൻ, . ഇ.എസ് അനിൽകുമാർ, രാധാകൃഷ്ണൻ കെജി, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ ജോഷി മാത്യു, അനൂപ് പ്രാപ്പുഴ, ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി,എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ്/ബ്രാഞ്ച് സെക്രട്ടറിമാരായ സജിമോൻ സി ഏബ്രഹാം, ബിജുമോൻ പി ബി, ജയകുമാർ കെ. എസ്, പി .എൻ ചന്ദ്രബാബു, മനോജ് കുമാർ പി. ബി, രാജേഷ് വി. ജി, ഷാഹുൽ ഹമീദ്, അരവിന്ദാക്ഷൻ കെ.,
ജഗദീഷ് ജെ, ബിന്ദു എസ്, അരുൺ കുമാർ പി ഡി , ഈപ്പൻ ഏബ്രഹാം എന്നിവർ പ്രതിഷേധിച്ചു.