ജൽജീവൻ മിഷൻ ; അകലക്കുന്നം പഞ്ചായത്ത് മാതൃകയാവുന്നു ; നിർമ്മലാ ജിമ്മി

കാഞ്ഞിരമറ്റം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാമീണ വീടുകളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുവാൻ ആവിഷ്കരിച്ച് ഗ്രാമ പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന ജൽ ജീവൻമിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങൾക്ക് അകലക്കുന്നം ഗ്രാമപഞ്ചായത്ത് മാതൃകയാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മലാ ജിമ്മി അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മി ഷൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ പൈപ്പ് കണക്ഷൻ കൊടുക്കുന്ന ഗാർഹിക കുടിവെള്ള കണക്ഷൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു നിർമ്മലാ ജിമ്മി .

Advertisements

കാഞ്ഞിരമറ്റം മാർശ്ലീഹാ പാരീഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജാൻസി ബാബു അധ്യക്ഷത വഹിച്ചു. നിർവഹണ സഹായ ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , കേരള വാട്ടർ അതോറിറ്റിയുടെ അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അസി.എം ലൂക്കോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജശേഖരൻ ഒറ്റപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ജേക്കബ് തോമസ്, ശ്രീലത ജയൻ , സിന്ധു അനിൽകുമാർ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മാത്തുക്കുട്ടി ഞായർക്കുളം, മാത്തുക്കുട്ടി ആൻറണി ,ജോർജ് തോമസ്, രഘു കെ.കെ, ബെന്നി വടക്കേടം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , പഞ്ചായത്ത് തല കോർഡിനേറ്റർ ജോബി മണിയങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്ലസ് ടു ,യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികവുറ്റ വിജയം കരസ്ഥമാക്കിയ വിദ്യാർഥി പ്രതിഭകൾക്ക് പാലാ സോഷ്യൽ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ മെമന്റോകൾ വിതരണം ചെയ്തു. മീനച്ചിലാ റ്റിൽ മുത്തോലി കടവ് ഭാഗത്ത് വർഷങ്ങൾക്കു മുൻപേ പൂർത്തീകരിക്കപ്പെട്ട കിണറും അനുബന്ധിച്ച് നിർമ്മിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാനും ഉപയോഗിച്ചുകൊണ്ട് അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ചെങ്ങളം, പൂവത്തിളപ്പ്, ഇടമുള, പട്യാലി മറ്റം എന്നീ സ്ഥലങ്ങളിൽ നിർമ്മിക്കപ്പെട്ട നാലു ജലസംഭരണികളിൽ നിന്നും ഗ്രാമീണ വീടുകളിലേക്ക് ജലവിതരണ പൈപ്പ് സ്ഥാപിച്ചു കൊണ്ടാണ് പദ്ധതിയുടെ ഗാർഹിക കുടിവെള്ള കണക്ഷൻ നടപ്പിലാക്കുന്നത്. ജയ്മോൻ പുത്തൻ പുരയ്ക്കൽ, എ.ബി.സെബാസ്‌റ്റ്യൻ, എബിൻ ജോയി, ഫ്രാൻസി അജി, അനു സാബു , റ്റോമി ഈരൂരിക്കൽ , ജോർജുകുട്ടികു ന്നപ്പള്ളി, റോയി ഇടിയാകുന്നേൽ, സുനിജാ രാജു , ആനിയമ്മ പായിക്കാട്ട്, മിനി ജോണി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.