ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി ; സ്ഥലം വാങ്ങാൻ  വാകത്താനത്ത് പഞ്ചായത്ത് ഭരണ സമിതി സ്വരൂപിച്ചത് 26 ലക്ഷം 

കോട്ടയം : വാകത്താനം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിക്കുന്ന ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി സ്ഥലം വാങ്ങുന്നതിനായി പഞ്ചായത്ത് നേതൃത്വത്തിൽ ധന സമാഹരണം നടന്നു. പഞ്ചായത്തിലെ വീടുകൾ കേന്ദ്രീകരിച്ച് നടന്ന ധന സമാഹരണത്തിൽ 26 ലക്ഷം രൂപയോളം സമാഹരിച്ചു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്
പരിഹാരമായി മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുന്ന
തിനുവേണ്ടി കേന്ദ്ര സംസ്ഥാന തദ്ദേശസ്ഥാപന ഗുണഭോക്ത പങ്കാളി
ത്തത്തോടെ ആവിഷ്ക്കരിച്ചിട്ടുള്ള ജല ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജല സംഭരണി സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിനായാണ് ധനസമാഹരണ പ്രവർത്തനം നടന്നത്.

Advertisements

നിർവ്വഹണ ഏജൻസിയായ കേരള വാട്ടർ
അതോറിറ്റി തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച്
13 ലക്ഷം സംഭരണ ശേഷിയുള്ള ഓവർ ഹെഡ് സംഭരണ ടാങ്ക് വാകത്താനത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നായ
പേരുക്കുന്നിലും, ജലവിതരണത്തിനായി മുടിത്താനം കുന്നിലെ നിലവിലുള്ള ടാങ്കും ജറുശലേം മൗണ്ടിൽ നിലവിലുള്ള ടാങ്കിന് അനുബന്ധമായി പഞ്ചായത്ത് വക സ്ഥലത്ത് പണിയുന്ന ടാങ്കും, ഞാലിയാകുഴി
ബസേലിയോസ് ദയറാവക സ്ഥലത്ത് ഇപ്പോഴുള്ള ടാങ്കിന് പകരം ഉയർന്ന
സംഭരണ ശേഷിയുള്ള മറ്റൊരു ടാങ്കുമാണ് പ്രോജക്റ്റൽ ഉൾപ്പെടുത്തി
യിട്ടുള്ളത്. ഈ പദ്ധതിയ്ക്ക് 81.1 കോടിയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. എന്നാൽ പേരുക്കുന്നിലെ 13 ലക്ഷം ലിറ്ററിന്റെ ഓവർഹെഡ് ടാങ്കിനുള്ള സ്ഥലം ലഭിക്കുന്നതിനുവേണ്ടി സെന്റിന് 75,000/- രൂപ
വിലയ്ക്ക് 22 സെന്റ് സ്ഥലം തീറുനൽകാമെന്ന ധാരണയിൽ സ്ഥലം ഉടമ സമ്മതം നൽകുകയും അതനുസരിച്ച് സർക്കാർ നിബന്ധനപ്രകാരം പ്രസ്തുത വസ്തുവിന്റെ വില നിർണ്ണയത്തിനായി റവന്യൂ
അധികൃതരോട് രേഖകൾ സഹിതം ആവശ്യപ്പെടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസ്തുത വസ്തുവിന്റെ പ്രതിഫലം നൽകുന്നതിനായി പഞ്ചായത്ത്
20 ലക്ഷം രൂപ പ്രത്യേക പ്രോജക്റ്റായി വകകൊള്ളിക്കുകയും ചെയ്തു.
എന്നാൽ ഒരു ആറിന് 45,000/- രൂപ മാത്രമാണ് വിലനിർണ്ണയിച്ചത്. 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെങ്കിൽ പോലും കേവലം
4,14,000/- രൂപ മാത്രമേ ഉപയോഗിക്കുന്നതിന് സർക്കാർ മാനദണ്ഡം പ്രകാരം കഴിയൂ എന്ന സ്ഥിതിയാണ് ഉള്ളത്. പ്രസ്തുത വില പുനർനിർണ്ണയിക്കുന്നതിന് സർക്കാരിലേക്ക് ജില്ലാ കളക്ടർ വഴി അപേക്ഷിച്ചു
വെങ്കിലും സ്ഥലമെടുപ്പ് സംബന്ധിച്ച നിലവിലുള്ള നിയമങ്ങൾക്കനുസൃതമായേ പ്രവർത്തക്കാനാവൂ എന്നതിനാൽ മറ്റേതെങ്കിലും വിധത്തിൽ
തുക സ്വരൂപിക്കണമെന്ന നിർദ്ദേശമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടാങ്കിനുള്ള 22 സെന്റ് സ്ഥലം വാങ്ങുന്നതിന്
വേണ്ടിവരുന്ന അധികതുക പഞ്ചായത്തിലെ 20 വാർഡുകളിൽനിന്നും
ജനകീയമായി പിരിച്ചെടുക്കുന്നതിനും തീരുമാനിച്ചത്. വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, വൈസ് പ്രസിഡന്റ് മാത്യു പോൾ , ജല ജീവൻ മിഷൻ ജനകീയ സമിതി ഭാരവാഹികളായ സാബു മരങ്ങാട് , രാജീവ് ജോൺ , പി ബി പ്രകാശ് ചന്ദ്രൻ , എ ജെ ജോൺ , സന്തോഷ് , വി സി ബൈജു , ചാക്കപ്പൻ തെക്കനാട് , എജി പറപ്പാട്ട്,  ജനറൽ കൺവീനർ പി പി പുന്നൂസ് വിവിധ പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.