വയനാട് തലപ്പുഴയിൽ കുഴിബോംബുകൾ; ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ളവ കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മേഖലയില്‍

വയനാട്: തലപ്പുഴ മക്കിമല കൊടക്കാട് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിച്ചിട്ട ബോംബുകൾ കണ്ടെത്തി. ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.

Advertisements

ബോംബ് സക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി. വനത്തിനോട് ചേർന്ന് ഫെൻസിങ് ഉള്ളിടത്താണ് കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഥലത്ത് ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇടവേളകളിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിലാണ് സംഭവം.

Hot Topics

Related Articles