മിസ്റ്റർ ചാണ്ടി ഉമ്മൻ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് ; സോളാര്‍ കേസ് ഉയര്‍ത്തി കൊണ്ട് വന്നത് കോണ്‍ഗ്രസാണ് ഇടതുപക്ഷമല്ല ; സോളാര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ ടി ജലീൽ

തിരുവനന്തപുരം : സോളാര്‍ ഗൂഢാലോചനാ കേസില്‍ പ്രതിപക്ഷത്തിനെതിരെ കെ ടി ജലീല്‍. സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ജലീല്‍ സംസാരിച്ചത്.പ്രതിപക്ഷ നിരയില്‍ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് ഇരിക്കുന്നത് കെ ടി ജലീല്‍ പറഞ്ഞു.

Advertisements

‘കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനില്‍ക്കുക. ഐഎസ് ആര്‍ ഓ ചാരക്കേസ് ഉണ്ടാക്കിയത് ലീഡര്‍ കെ കരുണാകരനെ വീഴ്‌ത്താനായിരുന്നുവെന്ന് പറഞ്ഞത് മകനും കെപിസിസി പ്രസിഡന്റുമായിരുന്ന കെ മുരളീധരനായിരുന്നു. കോണ്‍ഗ്രസ് പിളര്‍പ്പിലേക്കാണ് അതെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാരക്കേസ് മുതല്‍ ഇങ്ങോട്ട് എടുത്താല്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണെന്ന് വ്യക്തമാകും. ചാരക്കേസിന് ശേഷം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയതാണ് സോളാര്‍ കേസ്.അതിന്റെ ശില്‍പ്പികളും പിതാക്കളും കോണ്‍ഗ്രസുകാരാണ്. സോളാര്‍ രക്തത്തില്‍ ഇടത് പക്ഷത്തിന് പങ്കില്ല. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മൻ ചാണ്ടിയുടെ പാളയത്തിലാണുള്ളത്.

സോളാര്‍ കേസ് ഉയര്‍ത്തി കൊണ്ട് വന്നത് കോണ്‍ഗ്രസാണ്. സോളാരില്‍ സിപിഎമ്മിന് എന്ത് പങ്ക് ആണുള്ളതെന്നും ജലീല്‍ ചോദിച്ചു. വ്യക്തിഹത്യയോട് യോജിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. അത്തരം നടപടിയോട് കൂട്ട് നില്‍ക്കാത്ത ആളാണ് പിണറായി വിജയൻ. സോളാറില്‍ ഇടത് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം പരിശോധിക്കണം. കത്തു പുറത്തു വിട്ടത് പാര്‍ട്ടി ബന്ധം ഉള്ള മാധ്യമങ്ങള്‍ അല്ല.

സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടത് സര്‍ക്കാര്‍ ഗൂഢാലോചനയെ കുറിച്ച്‌ പറയുന്നുണ്ടോ? ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫിനെ നീക്കിയത് പിണറായി ആണോ? ഉമ്മൻ ചാണ്ടിയുടെ ഗണ്‍ മാൻ സലിം രാജിനെ അറസ്റ്റ് ചെയ്തത് യുഡിഎഫ് കാലത്താണ്. ശിവരാജൻ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫാണ്. റിപ്പോര്‍ട്ട് നാട്ടില്‍ പാട്ടാക്കിയതും യുഡിഎഫാണ്. എല്‍ഡിഎഫിന് പങ്കില്ല. ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല. നിങ്ങള്‍ക്കാണ് പങ്കെന്നും പ്രതിപക്ഷ നിരയോട് കെ ടി ജലീല്‍ സഭയില്‍ പറഞ്ഞു.

Hot Topics

Related Articles