ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; 190 റോഡുകൾ അടച്ചു; 294 ട്രാൻസ്‌ഫോമറും 124 ജലവിതരണ സംവിധാനവും തകർന്നു

ജമ്മു: ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറി. നിലവിൽ ആളപായമില്ലെന്നു അധികൃതർ അറിയിച്ചു. 190 ലധികം റോഡുകൾ അടച്ചു. പ്രളയത്തിൽ സംസ്ഥാനത്തെ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisements

അതേസമയം ഉത്തരാഖണ്ഡ് കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനേ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. 1300 ഓളം പേർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.