ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അഭിനനന്ദനം അർപ്പിച്ചു

പത്തനംതിട്ട: ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ഗാന്ധി സ്‌ക്വയർ ഐക്യദാർഢ്യം അർപ്പിച്ചു. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ ഭരണകൂടത്തിനെതിരായി ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് രാജു നെടുവംമ്പുറം പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രൊഫ . ജേക്കബ് എം ഏബ്രഹാം, ഏബ്രഹാം കുളമട, വർഗീസ് മുളക്കൽ, തോമസ് പുല്ലപ്പള്ളി, ശ്രീനി റ്റി വർഗീസ്, ബെന്നി പാറയിൽ, ഡോ. റോബിൻ പി മാത്യു, പി സി രാജു, ബാബു വിളവനാൽ ജോർജ് തോമസ് പുന്നക്കാല നിയോജകമണ്ഡലം പ്രസിഡണ്ട്മാരായ ഷോജീ വർഗീസ്, ജോസ് ജോർജ് തലയ്ക്കാട്ട്, ജേക്കബ് മദനഞ്ചേരി,എ ജി ബാബുക്കുട്ടി, രാജു തുണ്ടിയിൽ, മാത്യു ജോൺ, ഷാജി മാത്യു ഡാനിയേൽ കോശി, ജോണിക്കുട്ടി പെരുനാട്, ജോസ് മത്തായി, വിജെ മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles