കോട്ടയം: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലേപാലം ഭാഗത്ത് കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ് (22) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്ന് മുണ്ടക്കയം പോലീസ് പിടികൂടുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്ക് മുണ്ടക്കയം സ്റ്റേഷനിൽ മറ്റു കേസുകളും നിലവിലുണ്ട് . മുണ്ടക്കയം സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷൈൻ കുമാർ എ , സി.പി.ഓ മാരായ ജയചന്ദ്രൻ കെ. കെ, സുനിത കെ.ജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.