കോട്ടയം: യുവ ജനതാദൾ (എസ് ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് അരിയും പലവ്യഞ്ജനങ്ങളും, പായ അടക്കം വിതരണം ചെയ്തു. യുവജനതാദൾ ൻറ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി യുവതയുടെ കരുതൽ ജില്ലാതല ഉദ്ഘാടനം ജനതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.
യുവജനതാദൾ ജില്ലാ പ്രസിഡണ്ട് ടോണി കുമരകത്തിന്റെ അധ്യക്ഷതയിൽ ഏറ്റുമാനൂർ മണ്ഡം ജനതാ ദൾ മണ്ഡലം പ്രസിഡൻ്റ് കെ.റ്റി രമേശ് , യുവ ജനതാദൾ (എസ്) സംസ്ഥാന കമ്മറ്റി അംഗം വിപിൻ എസ് യുവജനതാദൾ (എസ്) ജില്ലാ ഭാരവാഹികളായ വിശാഖ് ചന്ദ്രൻ ,പ്രശാന്ത് .ബി.മോളിക്കൽ , കാവ്യ കൃഷണ , വികാസ് വിശ്വൻ ,ശ്രീജിത്ത് എം.എസ്, രാഹുൽ സി.ആർ, ആൻസ് വർഗീസ് ,പാർട്ടി ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി കെ.കെ.ബിജു മഹിള ജനതാദൾ ജില്ലാ ഭാരവാഹികളായ മെറ്റൽഡ ജോസഫ് ,സുരേഖ എൻ.എസ് ,മഹിള ജനതാ ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് രാജി അനുകുമാർ എന്നിവർ പങ്കെടുത്തു.