കോട്ടയം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മുന്നിൽ കേരള പിറവി ദിനത്തിൽ കോടികളുടെ ധൂർത്തു നടത്തുന്ന പിണറായി വിജയന്റെ സർക്കാർ മലയാളികൾക്ക് അപമാനമാണെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം പറഞ്ഞു. ഇത് ജനകീയ ആവശ്യങ്ങൾ മറന്നുള്ള ധൂർത്താണന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സബ് ട്രഷറി ക്ക് മുൻപിൽ കെ.എസ്.എസ്.പി എ. കോട്ടയം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ വഞ്ചനാ ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ലെ പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക,18% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപമായി നടത്തിയ വഞ്ചനാ ദിനാചരണത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എ. തോമസ് അധ്യക്ഷനായിരുന്നു. യോഗത്തിന് അഭിവാദ്യം നേർന്നുകൊണ്ട്നിയോജക മണ്ഡലം സെക്രട്ടറി മുഹമ്മദ് അൻസാരി ഭാരവാഹികളായ കെ.ജി.പ്രസന്നൻ, സുരേഷ് രാജു തോട്ടായിൽ, എം.എ.ലത്തിഫ് ,എം.എം. പ്രസാദ്, ജെയിംസ് കുട്ടി തോമസ്, അബ്ദുൾ ഖാദർ, സഖറിയാ , സുമതിക്കുട്ടി എന്നിവർ സംസാരിച്ചു.