കോട്ടയം:മാളയിൽ മൈക്ക് ഓപ്പറേറ്ററോട് ആയിരുന്നെങ്കിൽ പാമ്പാടിയിൽ പാർട്ടി പ്രവർത്തകരോട് തന്നെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ശകാരവർഷം.
കോട്ടയം ജില്ലയിലെ ജനകീയ പ്രതിരോധ യാത്രയുടെ രണ്ടാം ദിവസത്തെ ആദ്യ പൊതുപരിപാടി മന്ത്രി വി എൻ വാസവൻ്റെ തട്ടകമായ പാമ്പാടിയിൽ ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ സമ്മേളനവേദിയിൽ ജാഥാ ക്യാപ്റ്റനായ എം വി ഗോവിന്ദൻ പ്രസംഗിച്ചു തുടങ്ങുന്നതിനിടെ മുൻ നിരയിൽ നിന്നും മറ്റും ആളുകൾ
ഇറങ്ങിപ്പോകാൻ തുടങ്ങിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പ്രസംഗത്തിനിടെയിൽ ഇറങ്ങി പോകാൻ ശ്രമിച്ചവരോട് എം.വി ഗോവിന്ദൻ ശാസനാരൂപേണ തിരികെയിരിക്കാൻ ആവശ്യപ്പെട്ടു.
യോഗത്തെ പൊളിക്കാനാണ് ചിലരുടെ ശ്രമമെന്നും, യോഗം നടത്തണമെന്നല്ല മറിച്ച് അതെങ്ങനെ പൊളിക്കാമെന്നാണ് ചിലർ ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഇതിന് പിന്നാലെ പുറത്ത് പോകണ്ടവർക്ക് പോകാമെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പ്രസംഗം തുടർന്നത്.