മാന്നാനം: ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാനം മേഖല സമ്മേളനം നടന്നു. മേഖല പ്രസിഡണ്ട് അമ്പിളി പ്രദീപ് അധ്യക്ഷയായ സമ്മേളനത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ഏരിയ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.എസ്. അമ്പിളി നിർവഹിച്ചു. നിമ്മി ആൻ വർഗീസ് രക്തസാക്ഷി പ്രമേയവും സനില മരിയ സജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സാലി ജയചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡണ്ടായി അമ്പിളി പ്രദീപിനെയും സെക്രട്ടറിയായി മഞ്ജു ജോർജിനെയും ട്രഷററായി റൂബി ബിജുവിനെയും സമ്മേളനം തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി, എൻ പുഷ്പൻ, അനൂപ് അഷ്‌റഫ്, വി. കെ. ഷിബു, പൊന്നമ്മ രാഘവൻ, സ്വാഗതസംഘം രക്ഷാധികാരി പി. കുഞ്ഞുട്ടി, കെ.എസ്.കെ.ടി.യു മേഖലാ സെക്രട്ടറി. കെ.റ്റി ഗോപി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ( സിഐടിയു ) ഏരിയ കമ്മിറ്റി അംഗം എം. വി പ്രകാശൻ, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ജിഷ്ണു ജയൻ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. കെ ജയപ്രകാശ് സ്വാഗതവും കൺവീനർ മഞ്ജു ജോർജ് കൃതജ്ഞതയും പറഞ്ഞു.