കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിലെ ആറ് നിയമനങ്ങൾ റദ്ദ് ചെയ്യാൻ കോട്ടയം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറുടെ നിർദ്ദേശം

കോട്ടയം : കാഞ്ഞിരപ്പള്ളി സഹകരണ ബാങ്കിലെ അടുത്തയിടെ നടത്തിയ ആറ് നിയമനങ്ങൾ റദ്ദ് ചെയ്യാൻ ഭരണസമിതിക്ക് സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ നിർദേശം.

Advertisements

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയമനങ്ങൾ റദ്ദ് ചെയ്യാൻ നിർദേശിച്ച് കോട്ടയം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ (ജനറൽ) എൻ. വിജയകുമാറാണു ഉത്തരവ് ഇറക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആനക്കല്ല് മടുക്കക്കുഴി കുരുവിള മാത്യു, വിഴിക്കത്തോട് കാളന്ത കെ.ജെ. സാബു, മകൻ അലൻ കെ.സാബു എന്നിവർ നൽകിയ പരാതിയിലാണ് നടപടി.

2022 ഫെബ്രുവരി 7ന് ഒരു അറ്റൻഡർ, സെയിൽസ്മാൻ എന്നീ തസ്തികയിലേക്കു മാത്രം വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ ശേഷം 7 പേരെ നിയമിച്ചുവെന്നാണു പരാതി. ഇതിൽ ഒരാളുടെ ഒഴികെ മറ്റ് 6 പേരുടെ നിയമനങ്ങൾ അനധികൃതമാണന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.