ജന്മ നാടിന്റെ ഓർമ്മകൾ പുതുക്കി യു കെയിൽ ചങ്ങനാശ്ശേരി സംഗമം നടത്തി

ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്ന ചങ്ങനാശ്ശേരി യു കെ സംഗമം അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉത്‌ഘാടനം ചെയ്യുന്നു , ജോമോൻ മാമ്മൂട്ടിൽ ,മനോജ് തോമസ് ചക്കുവ , സെബിൻ ചെറിയാൻ,കൗൺസിലർ ബൈജു തിട്ടാല ,അഡ്വ ഫ്രാൻസിസ് മാത്യു ,ലോക കേരളം സഭ അംഗം ഷൈമോൻ തോട്ടുങ്കൽ ,സുജു കെ ഡാനിയേൽ , സോബിൻ ജോൺ ,തോമസ് മാറാട്ടുകളം , സജു നെടുമണ്ണി , ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ സമീപം

Advertisements

കെറ്ററിംഗ്‌ : ജന്മ നാടിന്റെ സ്മരണകൾ പുതുക്കി യു കെയിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ വച്ച് നടന്നു . ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ സംഗമം ഉത്‌ഘാടനം ചെയ്തു , ജോലിക്കായും , പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി . ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്ക്കൂൾ കോളേജ് കാലത്തും സമകാലീകർ ആയിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾ ക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും , സൗഹൃദം പങ്ക് വയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി യുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എം എൽ എ ,നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കു വക്കുന്നതിനും , പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.

യു കെ ചങ്ങനാശ്ശേരി സംഗമം കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ , മനോജ് തോമസ് ചക്കുവ , സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല ,അഡ്വ ഫ്രാൻസിസ് മാത്യു ,ലോക കേരളം സഭ അംഗം ഷൈമോൻ തോട്ടുങ്കൽ ,സുജു കെ ഡാനിയേൽ , സോബിൻ ജോൺ ,തോമസ് മാറാട്ടുകളം , സജു നെടുമണ്ണി , ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles