പീഡനക്കേസില്‍ അറസ്റ്റിലായ ജാനി മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് വാങ്ങാന്‍ ജാമ്യം; പക്ഷെ പിന്നാലെ മാസ്റ്ററെ ഞെട്ടിച്ച് വന്‍ ട്വിസ്റ്റ്

ഹൈദരാബാദ്: പ്രശസ്ത സിനിമാ ഡാന്‍സ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ സെപ്തംബർ പത്തൊന്‍പതിനാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാണ്ട് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാർഡ് ഇദ്ദേഹത്തിന് പ്രഖ്യാപിച്ചിരുന്നു. 

Advertisements

ഒക്ടോബർ 8-ന് ദില്ലിയില്‍ അവാര്‍ഡ് വിതരണം നടക്കാന്‍ ഇരിക്കുകയാണ്. ഇതിനാല്‍ അവാര്‍ഡ് ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ നാഷണൽ ഫിലിം അവാർഡ് സെൽ ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച പുരസ്കാരം റദ്ദാക്കി. ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്പെൻഡ് ചെയ്തായി അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ ദില്ലിയില്‍ വിജ്ഞാന് ഭവനിൽ നടക്കുന്ന എഴുപതാമത് ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാനി മാസ്റ്ററിന് നൽകിയ ക്ഷണവും പിൻവലിച്ചു. ഇതോടെ ജാനിക്ക് ലഭിച്ച ജാമ്യത്തിന് എന്ത് സംഭവിക്കും എന്ന ചോദ്യം ഉയരുകയാണ്. മിക്കവാറും ജാനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് വിവരം. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാർഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം. 

ഷെയ്ക് ജാനി ബാഷ എന്ന യഥാർത്ഥ പേര് ജാനി മാസ്റ്റര്‍ 21 കാരിയായ പെണ്‍കുട്ടിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ  തുടർന്നാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വെളിപ്പെട്ടു. ഇതോടെ 2012-ലെ പോക്സോ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. 

ഒക്‌ടോബർ എട്ടിന് ദില്ലിയില്‍ നടക്കുന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ജാനി മാസ്റ്ററിന് ജാമ്യം ലഭിച്ചെന്ന വാർത്ത പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെ തുടര്‍ന്നാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്‍റെ തീരുമാനം എന്നാണ് വിവരം. 

Hot Topics

Related Articles