കോട്ടയം : തുടർച്ചയായ അനുകൂല്യ നിഷേധത്തിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 24 ന് നടത്തുന്ന പണിമുടക്കിന്റെ നോട്ടീസ് ജീവനക്കാർ പ്രകടനമായി എത്തി സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവിന്റെ നേത്യത്വത്തിൽ കോട്ടയം ജില്ലാ കളക്ടർക്ക് വി വിഗ്നേശ്വരി ഐ.എ.എസിന് നൽകി. 18% ക്ഷാമബത്ത കുടിശിക അനുവദിക്കുക , ലീവ്സറണ്ടർ അനുവദിക്കുക , ശബള പരിഷ്ക്കരണ കുടിശിക അനുവദിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. നോട്ടീസ് നൽകലിന് മുന്നോടിയായി നടന്ന യോഗത്തിന് സെറ്റോ നേതാക്കളായ ബോബിൻ വിപി , ബിനോജ് എസ്. , ടി എ തങ്കം , റോണി ജോർജ് , ജോബിൻ ജോസഫ് , സതീഷ് ജോർജ് , സോജോ തോമസ് , വിപിൻ ചാണ്ടി , ആർ എൽ. ശ്യാംരാജ് , റഹിം ഖാൻ , പ്രകാശ് റ്റി. , സഞ്ജയ് എസ് നായർ എന്നിവർ നേതൃത്വം നൽകി. അഷറഫ് പറപ്പള്ളി , കണ്ണൻ ആൻഡ്രൂസ് , കെ.സി.ആർ തമ്പി, ജെ. ജോബിൻസൺ , അനൂപ് പ്രാപ്പുഴ , സ്മിത രവി , ജയകൃഷ്ണൻ , കെ വി. അരവിന്ദ് എന്നിവർ നേതൃത്വം, സജിമോൻ സി ഏബ്രഹാം , ബിജുമോൻ പി.ബി. , ജയകുമാർ കെ.എസ് , ഷാഹുൽ ഹമീദ് , പ്രവീൺലാൽ ഓമനകുട്ടൻ, അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.