ടോക്കിയോ: ജപ്പാൻ രാജകുടുംബത്തില്‍ നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു പുരുഷൻ പ്രായപൂർത്തിയായി. നിലവിലെ ചക്രവർത്തി നരുഹിതോയുടെ അനന്തരവനായ ഹിസാഹിതോ രാജകുമാരനാണ് 18 വയസ് പൂർത്തിയായിരിക്കുന്നത്. വെള്ളിയാഴ്ച്ച 18 വയസ് പൂർത്തിയായതോടെ ജപ്പാന്റെ അടുത്ത കിരീടാവകാശിയായി ഹിസാഹിതോ രാജകുമാരൻ മാറും. ജനസംഖ്യാ കുറവു കാരണം രാജകുടുബത്തിലും ആളുകള്‍ കുറയുകയാണ്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ അകാല വാർദ്ധക്യവും ജനസംഖ്യയിലെ കുറവും രാജകുടുംബത്തെയും ബാധിക്കുന്നുണ്ട്. 17 അംഗങ്ങളാണ് നിലവില്‍ രാജകുടുംബത്തിലുള്ളത്. ഇവരില്‍ നാല് പുരുഷൻമാർ മാത്രമേയുള്ളൂ. ഇതില്‍ ഏറ്റവും ഇളയ ആളാണ് ജാപ്പനീസ് ചക്രവർത്തി നരുഹിതോയുടെ അനന്തരവനായ ഹിസാഹിതോ. രാജകുടുംബത്തില്‍ ഏകദേശം നാല് പതിറ്റാണ്ടിനിടെ പ്രായപൂർത്തിയാകുന്ന ആദ്യ പുരുഷനാണ് ഹിസാഹിതോ. ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അക്കിഷിനോയാണ് ഇതിനുമുൻപ് പ്രായപൂർത്തിയായ അവസാന പുരുഷൻ. 1985-ല്‍ ആയിരുന്നു അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു സഹസ്രാബ്ദത്തിലേറെ ഭരിച്ച രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം പുരുഷ രാജകുടുംബാംഗത്തിന് മാത്രമെ അനന്തരാവകാശിയാകാൻ യോഗ്യതയുള്ളൂ. 1947-ലെ ഇംപീരിയല്‍ ഹൗസ് നിയമപ്രകാരം പുരുഷനുമാത്രമേ ചക്രവർത്തിയാകാൻ കഴിയൂ. മാത്രമല്ല, രാജകുടുംബത്തിലെ സ്ത്രീകള്‍ സാധാരണക്കാരെ വിവാഹം കഴിക്കുകയാണെങ്കില്‍ അവരുടെ രാജപദവിയും നഷ്ടപ്പെടും. നരുഹിതോയുടെയും ഭാര്യ മസാക്കോയുടെയും ഏക മകളായ എയ്ക്കോയെ അധികാരത്തിലേറാൻ ഈ നിയമങ്ങള്‍ അനുവദിക്കുന്നില്ല.