കോട്ടയം : കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയ പ്രതി നാട്ടിൽ ഒളിച്ചെത്തി ബൈക്കിൽ കറങ്ങി നടന്ന് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ കുടുങ്ങി. കോട്ടയം ജില്ലാ പൊലീസ് ജില്ലയിൽ നിന്നും ഗുണ്ടാ നിയമം പുറത്താക്കിയ കുപ്രസിദ്ധ ഗുണ്ടയാണ് റോഡിലൂടെ നടന്നുപോയ സ്ത്രീയുടെ മാല ബൈക്കിലെത്തി വലിച്ചുപറിച്ചുകൊണ്ടുപോയ കേസിൽ അറസ്റ്റിലായത്. കൊലപാതകം പിടിച്ചുപറി കഞ്ചാവ് കേസുകൾ ഉൾപ്പെടെ മുപ്പത്തോളം ക്രിമിനൽ കേസിൽ പ്രതിയായ തോമസ് കുര്യാക്കോസി (ബിനു കൂടത്തിട്ട് – 45) നെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജില്ല പോലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കഴിഞ്ഞ മാസമാണ് ജില്ലയിൽ നിന്നും നാട് കടത്തിയത്. തുടർന്ന് ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്ത് ഇയാൾ താമസിച്ചു വരികയായിരുന്നു. ഇയാൾ കഴിഞ്ഞദിവസം രാവിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ കാലായിപ്പടി ഭാഗത്ത് വെളുപ്പിനെ 5:45 ഓട് കൂടി പള്ളിയിൽ പോകാനായി എത്തിയ സ്ത്രീയുടെ മൂന്നു പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ചു പറിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ വിശ്വനാഥന്റെയും പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ അറൂണിന്റെയും നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ ഉപയോഗിച്ചിരുന്ന മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പറുകൾ പൂർണ്ണമായും മറച്ച നിലയിലായിരുന്നു. സമീപ വാസിയായ പ്രതി സിസി ക്യാമറകൾ ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ആണ് കാലായി പടി ഭാഗത്തുനിന്നും പായിപ്പാട് മീഞ്ചന്ത ഭാഗത്ത് കൂടി തിരുവല്ല ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഗുണ്ടാ നിയമപ്രകാരം ജില്ലയ്ക്ക് വെളിയിൽ ആയിരുന്ന പ്രതിയെ തുടർച്ചയായുള്ള നിരീക്ഷണങ്ങൾ നടത്തിയിരുന്നതിനാൽ പൊലീസിൻ്റെ ശ്രദ്ധ തിരിക്കാൻ മൊബൈൽ ഫോൺ ആലപ്പുഴയിൽ വെച്ചിട്ടാണ് പ്രതി കുറ്റകൃത്യത്തിനായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ അരുൺകുമാർ പി എസ് പറഞ്ഞു.
പോൾ മുത്തൂറ്റ് വടക്കേസിൽ ഉൾപ്പെടെ പ്രിയ ആയ ഇയാളെ പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു. കരുതൽ തടങ്കൽ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷിബു, ഫിലിപ്പ് കുട്ടി എ സ് ഐ മാരായിരുന്ന ആന്റണി,സിജോ എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ അരുൺ, ജോർജ്, ഷമീർ തുടങ്ങിയവർ ഉണ്ടായിരുന്നു.