കൊല്ലം: ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വി എൻ വാസവൻ. കൊല്ലത്ത് വീടിന്റെ ജപ്തി സംബന്ധിച്ച് ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ഇന്ന് തൂങ്ങി മരിക്കുകയായിരുന്നു.
Advertisements
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി.