ആലപ്പുഴ: മുല്ലപ്പൂവിന് കിലോ 6000 രൂപ .അപ്രതീക്ഷിതമായി വില കുതിച്ചുയർന്നതോടെ പൂ വില്പനക്കാർ പ്രതിസന്ധിയിലായി കഴിഞ്ഞു .കഴിഞ്ഞ ആഴ്ചയിൽ തമിഴ്നാട്ടിൽ നിന്ന്1800 രൂപയ്ക്ക് ലഭിച്ചിരുന്ന പൂവിനാണ് ഇന്ന് 6000 രൂപ യിൽ എത്തിയത് .തമിഴ്നാട്ടിലെ പ്രധാന ഉത്സവങ്ങളായ നാട്ടു പൊങ്കൽ ,മകര പൊങ്കൽ ,തൈ പൊങ്കൽ എന്നീ ആഘോഷങ്ങൾ നടക്കുന്നത് പൂക്കൾക്ക് വില വർദ്ധിക്കുവാൻ കാരണമായെന്ന് തമിഴ് നാട്ടിൽ നിന്നുള്ള മൊത്ത കച്ചവടക്കാർ പറയുന്നു .
ഇതോടൊപ്പം കടുത്ത മഞ്ഞും ,ചെടികൾ നശിക്കുന്ന പൂ പനിയും മുല്ലപ്പൂ കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട് .നിലവിൽ ഒരു മുഴം പൂവിന് 40 രൂപയ്ക്ക് നൽകിയിരുന്ന ചെറുകിട കച്ചവടക്കാർ ഇപ്പോൾ 200 രൂപ വിലയ്ക്ക് നൽകിയെങ്കിലേ നഷ്ടമില്ലാതെ പോകുകയുള്ളു എന്ന് അമ്പലപ്പുഴയിലെ കച്ചവടക്കാരനായ ഹരികുമാർ പറയുന്നു .