എംഡിഎംഎ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഹരിപ്പാട് ബസ് സ്റ്റാൻഡിന് സമീപം വെച്ച് പ്രവീൺ എന്ന ആളിൽ നിന്നും 12.530ഗ്രാം പിടികൂടിയ കേസിലെ മൂന്നാം പ്രതിയാണ്അറസ്റ്റിലായത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കറ്റാനം അമ്പിത്തറ വടകത്തിൽ വീട്ടിൽ ബിജോ ബിജു (25) വിനെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾ പതിവായി കാറിൽ ബാംഗ്ലൂരിൽ പോയി എം ഡി എം എ വാങ്ങി നാട്ടിലെത്തി ചില്ലറ വിൽപ്പന നടത്തുകയാണ് പതിവ്. തിരികെ വരുമ്പോൾ ഇവർ ഒന്നിച്ചു വരാറില്ല. പല വഴിയാണ് എത്തുന്നത്. സംഭവ ശേഷം ബിജു ഒളിവിലായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ബിജുവിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ബിജോയെ പോലീസ്പിടികൂടുകയായിരുന്നു.ഹരിപ്പാട് എസ് എച്ച് ഒ വി എസ് ശ്യാംകുമാർ, എസ് ഐ എ എച്ച് ഷൈജ, എസ് സിപിഓ അജയകുമാർ, സിപി ഓ എ നിഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles