തഗ് ലൈഫ് ഒരുങ്ങുന്നു; മണിരത്നം ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ട് നടൻ കമൽഹാസൻ

കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് തഗ് ലൈഫ്. സംവിധാനം നിര്‍വഹിക്കുന്നത് മണിരത്നമാണ്. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്ബോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫ് സിനിമയുടെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ഗാന രചയിതാവായും കമല്‍ഹാസൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഗാനം എഴുതുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്‍തു എന്ന് കമല്‍ഹാസൻ തന്നെ വ്യക്തമാക്കിയത് ചര്‍ച്ചയായിട്ടുണ്ട്.

ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫിനെ കുറിച്ച്‌ പ്രതീക്ഷകള്‍ പ്രകടിപ്പിച്ച്‌ ലോകേഷ് കനകരാജ് എഴുതിയ വാക്കുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉജ്ജ്വലമായ ഉള്ളടക്കം എന്ന് അനൗണ്‍സ്‍മെന്റ് വീഡിയോ കണ്ട് ലോകേഷ് കനകരാജ് അഭിപ്രായപ്പെട്ടതിനാല്‍ സിനിമയില്‍ പ്രതീക്ഷകളിലാണ് ആരാധകര്‍. ധീരമായ ആഖ്യാനം എന്നും അഭിപ്രായപ്പെടുന്ന സംവിധായകൻ ലോകേഷ് തഗ് ലൈഫിലെ അനൗണ്‍സ്‍മെന്റ് വീഡിയോയിലേത് സ്‍ഫോടനാത്മകമായ വിഷ്വല്‍സാണെന്നും വ്യക്തമാക്കുന്നു. ലോകേഷ് കനകരാജിന്റെ വാക്കുകളും അന്ന് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രംഗരയ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തെ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച്‌ അൻപറിവാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

Hot Topics

Related Articles